Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരിച്ച് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം സൈനികന്‍ വീട്ടില്‍ തിരിച്ചെത്തി!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 11:12 pm IST
in India

ഡെറാഡൂണ്‍: അപകടത്തില്‍ കാണാതാവുക, മരിച്ചെന്നു കരുതിയിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുക. അതും അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട് ആരേയും തിരിച്ചറിയാന്‍ സാധിക്കാതെയാണെങ്കിലോ. ഇതെല്ലാം സിനിമയില്‍ മാത്രമേ നടക്കൂ എന്നാകും എല്ലാവരുടേയും ധാരണ. എന്നാല്‍ സിനിമ കഥകളെയൊക്കെ വെല്ലുന്നതാണ് രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശി ധരംവീര്‍ സിങ് എന്ന സൈനികന്റെ ജീവിത കഥ. അതും ബോളീവുഡ്, ഹോളീവുഡ് ചിത്രങ്ങളെ വെല്ലുന്നത്.

2009ല്‍ സൈനികവാഹനത്തിന്റെ ഡ്രൈവറായിരുന്ന ധരംവീര്‍ ഡെറാഡൂണില്‍ മറ്റു രണ്ടു സൈനികര്‍ക്കൊപ്പം യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ടതോടെയാണ് കഥയ്‌ക്കു തുടക്കമാവുന്നത്. യാത്രയ്‌ക്കിടെ ഡിവൈഡറില്‍ ഇടിച്ച ധരംവീറിന്റെ വാഹനം താഴേക്ക് മറിയുകയായിരുന്നു. അപകടത്തിനുശേഷം പ്രദേശത്ത് തെരച്ചില്‍ നടത്തി യെങ്കിലും മൂവരേയും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് ദിവസങ്ങള്‍ക്കുശേഷം കൂടെയുണ്ടായിരുന്ന സൈനികര്‍ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും ധരംവീര്‍ മടങ്ങിയെത്തിയില്ല. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം.

മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൈന്യം അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കുകയും കുടുംബാംഗങ്ങള്‍ക്കായുള്ള മരണാനന്തര പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ധരംവീറിന് തലയ്‌ക്കേറ്റ ആഘാതത്തില്‍ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. എവിടെയൊക്കെയോ അലഞ്ഞ ശേഷം ഹരിദ്വാറിലെത്തിയ ധരംവീര്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഭിക്ഷാടനത്തിനിടെ ഒരു ബൈക്ക് വന്നിടിച്ചതാണ് ധരംവീറിന്റെ കഥയെ വീണ്ടും മാറ്റിമറിച്ചത്.

അപകടത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന് പെട്ടെന്ന് പഴയ ഓര്‍മ്മശക്തി മടക്കിക്കിട്ടി. ബൈക്ക് യാത്രക്കാരന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഓര്‍മ്മ വീണ്ടെടുത്ത ധരംവീര്‍ വിവരങ്ങള്‍ ബൈക്കുകാരനെ അറിയിച്ചപ്പോള്‍ തിരിച്ച് നാട്ടിലെത്തുന്നതിന് 500 രൂപയും അയാള്‍ നല്‍കി. അങ്ങിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ഉടനെ ഹരിദ്വാറില്‍നിന്നും ഡല്‍ഹിക്ക് ടിക്കറ്റെടുത്തു. അവിടെനിന്നും ആള്‍വാറിലെ ഭിട്ടേട ഗ്രമാത്തിലെ സ്വന്തം വീട്ടിലെത്തി.

ധരംവീര്‍സിങ്ങിന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവും ഏറെ നാടകീയമായിരുന്നു.

ഏഴു വര്‍ഷങ്ങള്‍ക്കുശേഷം അര്‍ധരാത്രിയില്‍ തിരിച്ചെത്തിയ മകനെ കണ്ട് ധരംവീറിന്റെ അച്ഛന്‍ സ്തംബ്ധനായി കുറച്ചുനേരം നിന്നശേഷമാണ് സ്വബോധം വീണ്ടെടുത്ത് മകനെ ആലിംഗനം ചെയ്തത്. ഭാര്യയും രണ്ടു പെണ്‍ മക്കളുമടങ്ങുന്നതാണ് ധരംവീറിന്റെ കുടുംബം. ഒരാള്‍ 12-ാം ക്ലാസിലും മറ്റേയാള്‍ പത്തിലും പഠിക്കുന്നു. രാം നിവാസ് എന്ന സഹോദരന്‍ കൂടിയുണ്ട്്. മരിച്ചുവെന്നു കരുതിയ പിതാവിന്റെ മടങ്ങിവരവില്‍ ഏറെ സന്തോഷിച്ചിരിക്കുകയാണ് ധരംവീറിന്റെ കുടുംബാംഗങ്ങള്‍. മരിച്ചെന്ന് സൈന്യം ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചെങ്കിലും അദ്ദേഹം എന്നെങ്കിലും മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വൃതം നോറ്റ് കഴിയുകയായിരുന്നെന്ന് ഭാര്യ മനോജ് ദേവി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

പുതിയ വാര്‍ത്തകള്‍

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.