Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അയല്‍പ്പോരില്‍ ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 10:02 pm IST
inSports

ലെന്‍സ്: പരിക്ക് സമയത്ത് ഡാനിയേല്‍ സ്റ്ററിഡ്ജ് നേടിയ ഗോളിന് ഇംഗ്ലണ്ട് വെയ്ല്‍സിനെ കീഴടക്കി. യൂറോ 2016ലെ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇംഗ്ലണ്ട് രണ്ട് ഗോളുകള്‍ നേടിയത്. വിജയത്തോടെ ഇംഗ്ലണ്ട് 4 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്.

വെയ്ല്‍സിന് വേണ്ടി 35-ാം മിനിറ്റില്‍ സൂപ്പര്‍താരം ഗരെത്ത് ബെയ്‌ലിലൂടെ ലീഡ് നേടി. 56-ാം മിനിറ്റില്‍ ജെയ്‌മി വാര്‍ഡിയിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. തുടര്‍ന്ന് വിജയഗോളിനായുള്ള പോരാട്ടം. ഒടുവില്‍ ഇഞ്ചുറിസമയത്തിന്റെ രണ്ടാം മിനിറ്റില്‍ സ്റ്ററിഡ്ജിലൂടെ ഇംഗ്ലണ്ടിന്റെ വിജയഗോളും.

അഞ്ചാം മിനിറ്റില്‍ വെയ്ല്‍സിന് ഒരു അവസരം ലഭിച്ചു. എന്നാല്‍ ജെയിംസ് ചെസ്റ്ററിന്റെ ഹെഡ്ഡര്‍ ഇംഗ്ലണ്ട് ഗോളി ജോ ഹാര്‍ട്ട് അനായാസം കൈയിലൊതുക്കി. തൊട്ടുപിന്നാലെ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റര്‍ലിങിന് ലക്ഷ്യം പിഴച്ചു. ലല്ലാനയുടെ പാസ് സ്വീകരിച്ച് സ്റ്റര്‍ലിങ് പായിച്ച ഷോട്ട് അപകടം വിതയ്‌ക്കാതെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 10-ാംമിനിറ്റില്‍ വെയ്ല്‍സ് സൂപ്പര്‍താരം ഗരെത്ത് ബെയ്‌ലിന്റെ ഷോട്ട് ഇംഗ്ലീഷ് പ്രതിരോധനിര താരം ബ്ലോക്ക് ചെയ്തു.

മൂന്നുമിനിറ്റിനുശേഷം വെയ്ന്‍ റൂണിയുടെ ഷോട്ടും ലക്ഷ്യം തെറ്റി പറന്നു. 26-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് വീണ്ടും നല്ല അവസരം ലഭിച്ചു. ബോക്‌സിന് പുറത്തുനിന്ന് വെയ്ന്‍ റൂണി എടുത്ത ഫ്രീകിക്കിന് ഗാരി കാഹില്‍ തലവെച്ചെങ്കിലും പന്ത്് നേരെ വെയ്ല്‍സ് ഗോളിയുടെ കയ്യില്‍. 36-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ടിന് ലീഡ് നേടാനുള്ള അവസരം. വെയ്ന്‍ റൂണി എടുത്ത കോര്‍ണറിന് സ്റ്റര്‍ലിങ് ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും നേരിയ വ്യത്യാസത്തിന് പന്ത് പുറത്ത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 42-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വെയ്ല്‍സിന്റെ ഗോള്‍. 35 വാര അകലെനിന്ന് സുപ്പര്‍താരം ഇടംകാലുകൊണ്ട് പായിച്ച ഫ്രീകിക്കാണ് ഇംഗ്ലീഷ് പ്രതിരോധനിരക്ക് മുകളിലൂടെ പറന്നിറങ്ങി വലയില്‍കയറിയത്. ഇതോടെ ആദ്യപകുതിയില്‍ വെയ്ല്‍സ് 1-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്റ്റര്‍ലിങിനെ പിന്‍വലിച്ച് ഡാനിയേല്‍ സ്റ്ററിഡ്ജിനെയും കെയ്‌നെ പിന്‍വലിച്ച് ജെയ്‌മി വാര്‍ഡിയെയും ഇംഗ്ലണ്ട് കളത്തിലെത്തിച്ചു. 49-ാംമിനിറ്റില്‍ എറിക് ഡയറിന്റെ ഷോട്ട് വെയ്ല്‍സ് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ റൂണി എടുത്തെങ്കിലും കാഹിലിന് വലയിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞില്ല. മൂന്നുമിനിറ്റിനുശേഷം സ്റ്ററിഡ്ജിന്റെ ഷോട്ടും ലക്ഷ്യംതെറ്റി പറന്നു. 52-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ വെയ്ല്‍സിന്റെ റംസിക്ക് ലഭിച്ച അവസരവും പാഴായി. 55-ാം മിനിറ്റില്‍ റൂണിയുടെ ഷോട്ട് വെയ്ല്‍സ് ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 59-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു.

പകരക്കാരനായി ഇറങ്ങിയ വാര്‍ഡിയാണ് സ്റ്ററിഡ്ജ് നല്‍കിയ ക്രോസ് വലയിലെത്തിച്ചത്. തുടര്‍ന്നും വാശിയേറിയ ആക്രമണ പ്രത്യാക്രമണങ്ങളാണ് മൈതാനത്ത് നടന്നത്. 73-ാം മിനിറ്റില്‍ ആഡം ലല്ലാനയെ പിന്‍വലിച്ച് കൗമാരതാരം റാഷ്‌ഫോര്‍ഡിനെ ഇംഗ്ലണ്ട് കളത്തിലെത്തിച്ച് മുന്നേറ്റങ്ങള്‍ക്ക് മുര്‍ച്ചകൂട്ടി. രണ്ട് മിനിറ്റിനുശേഷം ഗരെത്ത് ബെയ്‌ലിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി പറന്നു. 80-ാം മിനിറ്റില്‍ വെയ്ല്‍സിന്റെ ജെയിംസ് ചെസ്റ്ററിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും വിജയഗോള്‍ പിറന്നില്ല. കളി പരിക്കുസമയത്തേക്ക്. പരിക്കുസമയത്തിന്റെ രണ്ടാം മിനിറ്റില്‍ വെയ്ല്‍സിന്റെ ഹൃദയം പിളര്‍ന്ന് സ്റ്ററിഡ്ജ് വല കുലുക്കിയതോടെ വിജയം ഇംഗ്ലണ്ടിനൊപ്പം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.