പൂനെ: ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന രാഹുല്‍ ബെക്ക ടീം വിട്ടു. ഋത്വിക് റോഷന്റെ ഉടമസ്ഥതയിലുള്ള പൂനെ സിറ്റി എഫ്‌സിയിലേക്കാണ് ബെക്കെ കൂടുമാറിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 11 മത്സരങ്ങളില്‍ പ്രതിരോധം കാക്കാന്‍ ബെക്കെ ഇറങ്ങിയിരുന്നു. ഈസ്റ്റ്ബംഗാളിന്റെ താരമായ ബെക്കെയെ വായ്‌പാടിസ്ഥാനത്തിലാണ് പൂനെ സിറ്റി എഫ്‌സി സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്.
ദല്‍ഹി ഡൈനാമോസിന്റെ താരമായ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെയും പൂനെ സിറ്റി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിങറായ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഡെംപോ ഗോവയില്‍ നിന്ന് വായ്‌പാടിസ്ഥാനത്തിലായിരുന്നു ദല്‍ഹി ഡൈനാമോസിലെത്തിയത്.
















