വാഷിങ്ടണ്‍: കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍. ഇന്ന് രാവിലെ 7ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ യുഎസ്എ ഇക്വഡോറിനെ നേരിടും. നാളെ പുലര്‍ച്ചെ 5.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ പെറു കൊളംബിയയുമായും ഏറ്റുമുട്ടും. നിശ്ചിതസമയത്ത് സമനിലയില്‍ പിരിഞ്ഞാല്‍ നേരിട്ട് ഷൂട്ടൗട്ട്. കോപ്പ അമേരിക്കയില്‍ ഫൈനലില്‍ മാത്രമാണ് അധികസമയം നല്‍കുന്നത്.
ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് യുഎസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള രണ്ട് കളികളില്‍ കോസ്റ്ററിക്കയെയും പരാഗെ്വയെയും തകര്‍ത്തായിരുന്നു യുഎസിന്റെ മുന്നേറ്റം. അതേസമയം കരുത്തരായ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇക്വഡോര്‍ ക്വാര്‍ട്ടറിലെത്തിയത്. മത്സരത്തില്‍ നേരിയ മുന്‍തൂക്കം ആതിഥേയരെന്ന നിലയില്‍ അമേരിക്കക്കുണ്ടെങ്കിലും പൊരുതാനുറച്ചുതെന്നയാണ് ഇക്വഡോറിന്റെ വരവ്.
കരുത്തുറ്റ പ്രതിരോധമാണ് അവരുടെ ശക്തി. എന്നര്‍ വലന്‍സിയ, അന്റോണിയോ വലന്‍സിയ, ബൊലാനോസ് അയോവി എന്നിവരടങ്ങുന്ന താരനിര മുന്നേറ്റനിരയിലും എതിരാളികളെ അമ്പരപ്പിക്കാന്‍ കെല്പുള്ളവര്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ സ്വന്തമാക്കിയ ക്ലിന്റ് ഡെംപ്‌സിയാണ് അമേരിക്കന്‍ നിരയിലെ സൂപ്പര്‍താരം. ഒപ്പം മികച്ച മുന്നേറ്റ-മധ്യനിരയും അവര്‍ക്ക് സ്വന്തം. ക്യാപ്റ്റന്‍ ബ്രാഡ്‌ലിയാണ് മധ്യനിരയിലെ പ്ലേ മേക്കര്‍.
നാളെ നടക്കുന്ന മത്സരത്തില്‍ ബ്രസീലിനെ അട്ടിമറിച്ചെത്തിയതിന്റെ ആത്മവിശ്വാസവുമായാണ് പെറു കൊളംബിയയെ നേരിടാനിറങ്ങുന്നത്. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് പെറുവിന്റെ വരവ്. പൗലോ ഗുരേര, ക്രിസ്റ്റിയന്‍ ക്യുയേവ, എഡിസണ്‍ ഫ്‌ളോറസ്, ബ്രസീലിനെതിരെ കൈകൊണ്ട് ഗോളടിച്ച റൗള്‍ റൂയിഡിയസ് എന്നിവര്‍ നിരയിലെ പ്രധാനികള്‍. മറുവശത്ത് കൊളംബിയയാകട്ടെ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടാണ് യോഗ്യത നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്ററിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണം. ജെയിംസ് റോഡ്രിഗസ് എന്ന സൂപ്പര്‍താരമാണ് അവരുടെ കുന്തമുന. കാര്‍ലോസ് ബക്ക, ക്രിസ്റ്റിയന്‍ സപാട്ട, ക്വാഡ്രാഡോ, ഗോള്‍ കീപ്പര്‍ ഡേവിഡ് ഓസ്പിന എന്നീ ലോകോത്തര താരങ്ങളും ഉള്‍പ്പെടുന്ന കൊളംബിയ തന്നെയാണ് പെറുവിനേക്കാള്‍ കരുത്തര്‍. ജയിച്ചാല്‍ സെമിയിലേക്കും തോറ്റാല്‍ പുറത്തേക്കുമെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും
















