Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:58 pm IST
in Sports

പാരീസ്: തൊണ്ണൂറുമിനിറ്റും പൊരുതികളിച്ചിട്ടും അല്‍ബേനിയക്ക് തോല്‍വി. യൂറോ 2016-ല്‍ ഫ്രാാന്‍സിനെതിരായ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലാണ് അല്‍ബേനിയ പരിക്കുസമയത്ത് വീണുപോയത്. അതുവരെ പ്രതിരോധക്കോട്ട കെട്ടി കാത്ത അവര്‍ക്ക് 90-ാം മിനിറ്റിലും പരിക്കുസമയത്തിന്റെഅവസാന മിനിറ്റിലും വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് കീഴടങ്ങേണ്ടിവന്നത്.

ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും വിജയിച്ച് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുകയും ചെയ്തു. അന്റോണിയോ ഗ്രിസ്മാന്‍, ദിദിയര്‍ പയെറ്റ് എന്നിവരാണ് ഫ്രഞ്ച് പടയുടെ ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് റുമാനിയയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം തുടര്‍ച്ചയായ രണ്ടാം കളിയിലും പരാജയപ്പെട്ട അല്‍ബേനിയ നോക്കൗട്ട് റൗണ്ട് കടക്കാതെ പുറത്താകുന്ന ആദ്യ ടീമായി. സ്വിറ്റ്‌സര്‍ലന്‍ഡിനോടായിരുന്നു ആദ്യ കളിയില്‍ അല്‍ബേനിയ 1-0ന് കീഴടങ്ങിയത്.

അല്‍ബേനിയക്കെതിരെ അനായാസജയം പ്രതീക്ഷിച്ച് പോള്‍ പോഗ്ബ, അന്റോണിയോ ഗ്രിസ്മാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയാണ് കോച്ച് ദിദിയര്‍ ദഷാംപ്‌സ് ഫ്രാന്‍സിനെ കളത്തിലെത്തിച്ചത്. എന്നാല്‍ ഫ്രാന്‍സ് താരങ്ങളെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് അല്‍ബേനിയക്കാര്‍ നടത്തിയത്. തുടക്കം മുതല്‍ ഫ്രാന്‍സ് തന്നെയാണ് കളിയില്‍ മികച്ചുനിന്നത്. ആന്റണി മാര്‍ഷ്യല്‍, ഒളിവര്‍ ഗിറൗഡ്, ദിമിത്രി പേയറ്റ്, കൊമാന്‍ എന്നിവരുടെ ഒത്തിണക്കത്തോടെയുള്ള മുന്നേറ്റം അല്‍ബേനിയയെ വലച്ചു.

ആദ്യപകുതിയില്‍ ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്ക് ലഭിച്ചെങ്കിലും അയേട്ടിയും, ഹൈസാജും മാവ്രാജും ഉള്‍പ്പെട്ട പ്രതിരോധനിര അല്പം പരുക്കന്‍ അടവുകളുടെ കൂടി സഹായത്തോടെ അതെല്ലാം വിഫലമാക്കി. ഇടയ്‌ക്ക് ചില മികച്ച മുന്നേറ്റങ്ങളുമായി അല്‍ബേനിയയും തങ്ങളുടെ സാന്നിധ്യമറിയിച്ചെങ്കിലും അവര്‍ക്കും ലക്ഷ്യം നേടാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ കലാശിചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആന്റണി മാര്‍ഷ്യലിനെ പിന്‍വലിച്ച് പോഗ്ബയെയും 68-ാം മിനിറ്റില്‍ കൊമാനെ പിന്‍വലിച്ച് ഗ്രിസ്മാനെയും കളത്തിലെത്തിച്ചതോടെ ഫ്രാന്‍സ് നിരയ്‌ക്ക് കൂടുതല്‍ ഉണര്‍വ്വുണ്ടായി. തുടര്‍ച്ചയായി അല്‍ബേനിയന്‍ ഗോള്‍ മുഖത്തേക്ക് ഫ്രാന്‍സ് പന്ത് പായിച്ചു. എന്നാല്‍ മുന്നേറ്റങ്ങള്‍ ഗോളാക്കുന്നതില്‍ ഫ്രാന്‍സ് പരാജയപ്പെട്ടു. 77-ാം മിനിറ്റില്‍ ഗിറൗഡിനെ പിന്‍വലിച്ച് ഗിഗ്‌നാക്ക് കൂടി വന്നതോടെ ഫ്രാന്‍സ് ആക്രമണ ഫുട്‌ബോള്‍ കെട്ടഴിച്ചുവിട്ടു. അതോടൊപ്പം അല്‍ബേനിയ പൂര്‍ണമായും പ്രതിരോധത്തിലെക്കും. എന്നിട്ടും ഗോള്‍ മാത്രം വിട്ടുനിന്നു.

ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 90-ാം മിനിറ്റില്‍ അല്‍ബേനിയന്‍ പ്രതിരോധത്തിനും ഗോളിക്കും പിഴച്ച നിമിഷത്തില്‍ ആദ്യ ഗോള്‍. കോര്‍ണറിനൊടുവില്‍ ആദില്‍ റാമി ബോക്‌സിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് അല്‍ബേനിയന്‍ പ്രതിരോധനിരയുടെ ഇടയിലൂടെ ഉയര്‍ന്നുചാടിയ അന്റോണിയോ ഗ്രിസ്മാന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. പരിക്കുസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ പയേറ്റ് നേടിയ ഗോളില്‍ ഫ്രാന്‍സ് വിജയമുറപ്പിച്ചു. യൂറോയില്‍ പയേറ്റിന്റെ രണ്ടാം ഗോളാണിത്. മധ്യവരയ്‌ക്ക് സമീപത്തുനിന്നും പോള്‍ പോഗ്ബ ഉയര്‍ത്തി നല്‍കിയ പന്ത് ജിഗ്‌നാക്കിലേക്ക്.

ഗോള്‍ ലക്ഷ്യമാക്കി മുന്നേറാനുള്ള ശ്രമത്തിനിടെ ജിഗ്‌നാക് വഴുതിവീണെങ്കിലും ഓടിയെത്തിയ പയേറ്റ് പന്ത് പിടിച്ചെടുത്തു. പ്രതിരോധിക്കാനെത്തിയ അല്‍ബേനിയന്‍ താരത്തെ വെട്ടിയൊഴിഞ്ഞ് പയേറ്റ് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് അല്‍ബേനിയന്‍ ഗോളിയെ മറികടന്ന് വലയിലെത്തി.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് റുമാനിയയുമായി ഓരോ ഗോളടിച്ച് സമനില പാലിച്ചു. ആദ്യ കളിയില്‍ അല്‍ബേനിയയെ 1-0ന് പരാജയപ്പെടുത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ സമനില പാലിച്ചാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിക്കാം. അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍ക്കുകയും റുമാനിയ മികച്ച മാര്‍ജിനില്‍ അല്‍ബേനിയയെ കീഴടക്കുകയും ചെയ്താല്‍ റുമാനിയയായിരിക്കും അവസാന 16-ല്‍ ഇടംനേടുക. രണ്ട് മത്സരങ്ങളും രാത്രി 12.30ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.