ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കു വേണ്ടിയെന്നു പറഞ്ഞ് കോടികള്‍ പിരിച്ച് തട്ടിയെടുത്ത ടീസ്റ്റ സെതല്‍വാദിന്റെ സബ് രംഗ് ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ട്രസ്റ്റിന് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന്‍ എടുത്തു കളഞ്ഞത്. വന്‍തോതില്‍ വിദേശ ഫണ്ട് പിരിച്ച് അത് സ്വന്തമാക്കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കനുള്ള കാരണം ബോധിപ്പിക്കാന്‍ ടീസ്റ്റക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
















