ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന്‍ വീരമൃത്യുവരിച്ചു. കുപ്‌വാര ജില്ലയിലെ താങ്ധര്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെയും കൊലപ്പെടുത്തി.
മൂന്നു ദിവസത്തിനിടെ അതിര്‍ത്തിയില്‍ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കുപ്‌വാരയിലെ മച്ചില്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ നാലു ജവാന്‍മാര്‍ക്കു പരിക്കേറ്റു.
















