മുംബൈ: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കടല്‍വഴിയുള്ള ഭീകരവാദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മുംബൈയില്‍ തീരദേശ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ വഴിയുള്ള ആക്രമണം നടക്കാന്‍ സാധ്യതയുള്ള തുറമുഖങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തും.
1993ല്‍ മുംബൈയില്‍ സ്ഫോടനങ്ങള്‍ നടന്നതും 2008ല്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയതും തീരദേശങ്ങളിലെ സുരക്ഷയുടെ പോരായ്‌മകള്‍ തുറന്നു കാട്ടുന്നതായിരുന്നു. അതിനാല്‍തന്നെ രാജ്യത്തെ തുറമുഖങ്ങള്‍ സുരക്ഷിതവും ഭീകരര്‍ക്ക് കടന്നുകയറാന്‍ കഴിയാത്തതുമാണെന്ന് ഉറപ്പു വരുത്തണമെന്ന് രാജ്‌നാഥ് പറഞ്ഞു.
തീരസുരക്ഷ ശക്തമാക്കുന്നതിനുവേണ്ടി മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ പദ്ധതിക്ക് കോസ്റ്റ്ഗാര്‍ഡ് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















