ഷില്ലോങ്: മേഘാലയയിലെ കിഴക്കന്‍ ഖാസിപ്പൂര്‍ ഹില്‍ ജില്ലയില്‍ സോനാപ്പൂര്‍ ക്ഷേത്രത്തിനു സമീപം ബസ് മലയിടുക്കില്‍ വീണ് 30 പേര്‍ മരിച്ചു. സില്‍ച്ചാറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് മേഘാലയ ഡിജിപി രാജീവ് മേത്ത അറിയിച്ചു. 11 പേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റ 11 പേരെ ഷില്ലോങ്ങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഎസ്എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് അപകടം.
















