Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഡി. കോളേജ് വേണ്ടെന്ന് സംസ്ഥാനം നഷ്ടമാകുന്നത് 100 സീറ്റും വിശ്വാസ്യതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:59 pm IST
in India

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് ഉടനെ വേണ്ടന്ന് കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് മെഡിക്കല്‍ പഠനത്തിന് 100 സീറ്റു കുറയും. കൂടാതെ സംസ്ഥാനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് തീരുമാനമായത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളാല്‍ സെപ്തംബറിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കാന്‍ ഇന്നലെ തീരുമാനമെടുക്കുകയായിരുന്നു.

തിരുവന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ചാണ് മുന്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. ഈ ആശുപത്രികളുടെ ബോര്‍ഡു മാത്രം മാറ്റി മെഡിക്കല്‍ കോളേജ് ആക്കുകയായിരുന്നു. ഇതിനെതിരെ ഐഎംഎ ഉള്‍പ്പെടെ രംഗത്തുവന്നെങ്കിലും തട്ടിക്കൂട്ടുകള്‍വഴി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടി. അങ്ങനെ ജനറല്‍ ആശുപത്രിയും തൈയ്‌ക്കാട് ആശുപത്രിയും രേഖകളില്‍ മെഡിക്കല്‍ കോളേജായി മാറിയതിനാല്‍ 100 മെഡിക്കല്‍ പഠന സീറ്റുകള്‍ അധികം നേടാനും കഴിഞ്ഞു.

മാനദണ്ഡങ്ങള്‍ പ്രകാരം ആവശ്യമുളളതിലധികം രോഗികളും കിടക്കകളും ഇവിടെയുണ്ട്. ഈ ആശുപത്രികളിലെ വിവിധ കെട്ടിടങ്ങളും വിഭാഗങ്ങളും മെഡിക്കല്‍ കോളേജിന്റേതായി പരിഗണിക്കും. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ 450 കിടക്കകളുടെ ആവശ്യമേയുള്ളു. ജനറലാശുപത്രിയില്‍ നിലവില്‍ 747 കിടക്കകളുള്ളതിനാല്‍ അതും പ്രശ്‌നമായില്ല. മെഡിക്കല്‍ കോളേജിനാവശ്യമായ 109 ഡോക്ടര്‍മാരുടേതുള്‍പ്പെടെ 134 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ഡോക്ടര്‍മാരെ മാറ്റി നിയമിച്ചാണ് ആളെ തികച്ചത്.

ജനറല്‍ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും രണ്ടു തവണ പരിശോധനയ്‌ക്കെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിലൂടെ ഈവര്‍ഷം പ്രവേശന പരീക്ഷയെഴുതിയ 100 പേര്‍ക്കു കൂടി 25,000 രൂപ ഫീസിനു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പഠിക്കാനുള്ള അവസരമായി. ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന നിര്‍മാണ ജോലികള്‍ ജൂലൈക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകൂടി പരിഗണിച്ചായിരുന്നു കേന്ദ്രാനുമതി.

എന്നാല്‍, അഞ്ചു വര്‍ഷത്തെ സാമ്പത്തിക ബാധ്യത ഏല്‍ക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പു നല്‍കാന്‍ നിലവിലെ സ്ഥിതിയില്‍ കഴിയില്ലെന്ന നിലപാട് അറിയിയ്‌ക്കാനാണ് ഇന്നലെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജിനായി വിവിധതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കിട്ടിയപ്പോള്‍ വേെണ്ടന്നു പറയുകയും ചെയ്യുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതകൂടിയാണ് ഇല്ലാതാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.