ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉന്നത ഉദ്യോസ്ഥരുടെ യോഗം വിളിച്ചു. പച്ചക്കറികളില്‍ തക്കാളിയുടെ വിലയാണ് കുതിച്ചുയരുന്നത്. ഇത് കൂടാതെ മറ്റ് പച്ചക്കറികള്‍ക്കും വില ഉയരുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്‌ലി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കാലവര്‍ഷം പ്രമാണിച്ച് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ പച്ചക്കറികള്‍ക്ക് വിലവര്‍ദ്ധിക്കുക പതിവാണ്.
യോഗത്തില്‍ മന്ത്രിമാരായ വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, രാം വിലാസ് പാസ്വാന്‍, രാധാ മോഹന്‍സിങ്, നിര്‍മലാ സീതാരാമന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം എന്നിവരും പങ്കെടുക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാകും യോഗം ചര്‍ച്ച ചെയ്യുക.
















