കോഴിക്കോട്: തൊണ്ടയാട് കുടില്‍തോട് ജംഗ്ഷനില്‍ പുതുതായി നിലവില്‍ വന്ന സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ നിന്നും കക്കൂസ് മാലിന്യം ജനവാസ മേഖലകളില്‍ വ്യാപകമായി ഒഴുക്കിവിട്ടതില്‍ പ്രതിഷേധിച്ച് കോട്ടുളി ബി ജെ പി ഏരിയ കമ്മറ്റി ഹോസ്പിറ്റലിനു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ നിലവിലുള്ള സെപ്റ്റിക് ടാങ്ക് , വേസ്റ്റ് വാട്ടര്‍ ടാങ്ക് എന്നിവ വാട്ടര്‍ ലെവലിലും താഴെ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത് ഉടന്‍ പൊളിച്ചു മാറ്റുക , കോര്‍പ്പറേഷന്‍ അധികൃതര്‍ ഹോസ്പിറ്റലുകളില്‍ രാത്രികാലങ്ങളില്‍ നിരീക്ഷണത്തിന് മോണിറ്ററിങ്ങ് സെല്‍ രൂപീകരിക്കുക , മാലിന്യ സംസ്‌ക്കരണ സംവിധാനം പ്രവര്‍ത്തനക്ഷമമാണോ എന്ന് അധികൃതര്‍ ജനകീയ സമിതി മുമ്പാകേ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ധര്‍ണ്ണയില്‍ ഉന്നയിച്ചു. ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാര്‍ , വൈ. പ്രസിഡന്റ് ബിജു കുടില്‍ത്തോട് , സെക്രട്ടറി രജീഷ് തൊണ്ടയാട് , ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ പുതിയടത്ത്, വൈ. പ്രസിഡന്റ് എന്‍.വി രവി , യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ബബീഷ് , സൗത്ത് മണ്ഢലം ഏരിയ പ്രസിഡന്റ് ദി ജില്‍, ശശി പൊറ്റമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















