ബാലുശ്ശേരി: വിദ്യാര്‍ത്ഥികളുടെ മനസ്സ് സമൂഹത്തെ കേന്ദ്രീകരിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. നന്മണ്ട കുന്നത്തെരുവില്‍ ദുര്‍ഗസേവാസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനമനോഭാവവും രാഷ്ട്ട്രബോധവും ഉള്ളവരായി നാടിന്റെ അഭിമാനമായിമാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സേവാസമിതി പ്രസിഡണ്ട് ടി രാജീവന്‍ അധ്യക്ഷതവഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പില്‍, സി. ദാമോദരന്‍, പി.കെ. പത്മനാഭന്‍, ടി.കെ. സന്തോഷ്, ബി.എസ്. ബാബു എന്നിവര്‍ സംസാരിച്ചു. ബി.എസ്. രാജന്‍ സ്വാഗതവും സുരേഷ്ബാബു നന്ദിയും പറഞ്ഞു.
















