ന്യൂജേഴ്‌സി: കോപ അമേരിക്ക ഫുട്‌ബാളിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇക്വഡോറിന് കൂറ്റൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഹെയ്തിയെ നിലം പരിശാക്കി.
11ാം മിനിട്ടില്‍ എന്നര്‍ വലെന്‍സിയയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 20ാം മിനിട്ടില്‍ ജെയ്‌മി അയോവി ലീഡ് രണ്ടായി ഉയര്‍ത്തി. 57ാം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ നൊബോവൊയും 78ാം മിനിട്ടില്‍ അന്‍റോണിയോ വലെന്‍സിയയും ഹെയ്തി വല ചലിപ്പിച്ചു.
ഫൗൾ വരുത്തിയതിന് ഹെയ്തിയുടെ കെവിൻ ലഫ്രാൻസും (37 മിനിട്ട്) റൊമെയ്ൻ ജെനിവോയ്സും (90+2 മിനിട്ട്) മഞ്ഞ കാർഡ് കണ്ടു. നിർണായക മത്സരത്തിലെ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎസ്എയെ ഇക്വഡോർ നേരിടും.
















