Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഹ്രസ്വചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 11:08 pm IST
inThiruvananthapuram

തിരുവനന്തപുരം: ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട എട്ട് ചിത്രങ്ങളുടെ സംവിധായകരാണു മൂന്നാംദിവസത്തെ മുഖാമുഖത്തില്‍ ചലച്ചിത്രാനുഭവങ്ങള്‍ പങ്കുവെച്ചത്. ലളിതമായ ആശയങ്ങളിലൂടെ ഗൗരവമേറിയതും പ്രസക്തവുമായ സന്ദേശങ്ങള്‍ നല്‍കുന്നവയാണ് ഇവരുടെ ചിത്രങ്ങള്‍. ഡൈവിന്റെ സംവിധായിക അര്‍ച്ചന ചന്ദ്രശേഖര്‍, ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സിന്റെ സംവിധായകന്‍ സ്റ്റാന്‍സൈന്‍ ഡോര്‍ജെ, നെയിം പ്ലെയ്‌സ് അനിമല്‍ തിങിന്റെ സംവിധായകന്‍ നിതിന്‍, ഇംപാസിന്റെ സംവിധായിക മയൂരി വാല്‍കേ, ചിംസിന്റെ സംവിധായകന്‍ സുഭജിത് ദാസ് ഗുപ്ത, ഫെയ്‌മസ് ഇന്‍ അഹമ്മദാബാദിന്റെ സംവിധായകന്‍ ഹാര്‍

ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന മുഖാമുഖം

ദിക് മെഹ്ത, ബര്‍ബിയ അര്‍കേഡിയയുടെ സംവിധായകന്‍ ഹെന്റിക് ബ്ലോക്ക്, വെയര്‍ ദ ബ്ലൂ ലോട്ടസ് ബ്ലൂംസിന്റെ സംവിധായകരായ ശ്രേയ കട്യായിനി, ആനന്ദ് ഗൗതം, സൗരബ് കുമാര്‍ എന്നിവരാണു മുഖാമുഖത്തില്‍ പങ്കെടുത്തത്. ഡൈവ്, ഫെയ്‌മസ് ഇന്‍ അഹമ്മദാബാദ് എന്നീ ഡോക്യുമെന്ററികളും ചിംസ് എന്ന ഹ്രസ്വചിത്രവും കുട്ടികളുടെ നിഷ്‌കളങ്കതയെ പ്രമേയമാക്കി ആവിഷ്‌ക്കരിച്ചവയാണ്. സബര്‍മതി നദിയിലെ എല്ലിസ് പാലത്തിനടിയില്‍ ജീവിക്കുന്ന മന്ന, നദിയില്‍നിന്ന് മുങ്ങിയെടുക്കുന്ന സാധനങ്ങള്‍ വിറ്റാണ് ജീവിക്കുന്നത്. വീട് നഷ്ടപ്പെട്ട അനാഥ ബാല്യങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ചിത്രത്തിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്ന് അര്‍ച്ചന പറഞ്ഞു. അഹമ്മദാബാദിലെ പ്രശസ്തമായ പട്ടംപറത്തല്‍ ഉത്സവത്തില്‍ പട്ടം പറത്താനുള്ള ഒരു കുട്ടിയുടെ പ്രയത്‌നമാണ് ഹാര്‍ദിക് ഫെയിമസ് ഇന്‍ അഹമ്മദാബാദിലൂടെ വിവരിക്കുന്നത്. ഹിന്ദുസമൂഹത്തില്‍ പ്രായഭേദമന്യേ ആഘോഷിക്കുന്ന ഈ വിനോദം ഹാസ്യാത്മകമായിതന്നെ ഹാര്‍ദിക് ചിത്രീകരിച്ചു. രണ്ടര വര്‍ഷംകൊണ്ടാണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയതെന്ന് ഹാര്‍ദിക് പറഞ്ഞു. കലയോടുള്ള തന്റെ അഭിനിവേശംകൊണ്ട് മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തില്‍നിന്ന് രക്ഷപ്പെട്ടോടുന്ന കുട്ടിയാണ് ചിംസിലെ കഥാപാത്രം. ലോകവിപണിയില്‍ പ്രശസ്തമായ കാശ്മീരിലെ പശ്മീനി കമ്പിളി ഉണ്ടാക്കുന്നതിനു പിന്നിലെ പ്രയത്‌നം ലഡാകി സംവിധായകന്‍ സ്റ്റാന്‍സൈന്‍ ഡോര്‍ജെ പറഞ്ഞതു തന്റെ സഹോദരിയുടെ ജീവിതത്തിലൂടെയാണ്. ഹിമാലയന്‍ മലനിരകളില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇടങ്ങളില്‍ കന്നുകാലികളെ മേയ്‌ക്കുന്ന അവളെപ്പോലുള്ളവരുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോര്‍ജെ പറയുന്നു. വാണിജ്യ സിനിമകളെ ആഘോഷമാക്കുന്ന ഇന്ത്യയില്‍ ഇത്തരം വിഷയങ്ങള്‍ കൂടി ജനശ്രദ്ധ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. യാദൃച്ഛികമായി തനിക്കുണ്ടായ അനുഭവമാണ് ഇംപാസ് എന്ന ചിത്രമെടുക്കാന്‍ മയൂരിക്ക് പ്രചോദനമായത്. കര്‍ണ്ണാടകയിലെ ഒരു ഗോത്രവിഭാഗത്തിന്റെ വിചിത്രമായ ആചാരങ്ങളാണ് നിതിനെ നെയിം പ്ലെയ്‌സ് അനിമല്‍ തിങ് എന്ന ചിത്രത്തിലേക്കെത്തിച്ചത്. ശക്തമായ സംഭാഷണങ്ങളും നിറങ്ങളുമുള്ള ചിത്രങ്ങളെടുക്കണമെന്നാണ് ബര്‍ബിയ അര്‍കേഡിയയുടെ സംവിധായകന്‍ ഹെന്റിക് ബ്ലോക്കിന്റെ ആഗ്രഹം. ടിസ്സിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ വെയര്‍ ദ ബ്ലൂ ലോട്ടസ് ബ്ലൂംസ് ഭിന്നലിംഗക്കാരുടെ അതിജീവനമാണ് പ്രമേയമാക്കിയത്. പരിശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുന്നതില്‍ വിജയിച്ച ചിലരിലൂടെ ചിത്രം കടന്നുപോകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.