Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അറിയുക അമേരിക്കന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:05 pm IST
in Vicharam

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്നറിയാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിന് ജൂണ്‍ 14 ന് തിരശ്ശീല വീഴും. പാര്‍ട്ടിക്കുള്ളിലെ വോട്ടെടുപ്പ്് പൂര്‍ത്തിയാകും മുന്‍പേ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി.

സ്ഥാനാര്‍ത്ഥിത്വം ലഭിക്കാനുള്ള ആവശ്യത്തിന്് പിന്തുണ അവരവരുടെ പാര്‍ട്ടി പ്രതിനിധികളില്‍നിന്ന്് ലഭിച്ചതോടെയാണിത്. 1789ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ ബരാക് ഒബാമവരെ 44 പുരുഷന്‍മാര്‍ ഭരിച്ച അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് നോമിനിയാണ് ഹിലരി. ജൂലൈ 18ന്് കഌവ്‌ലാന്റില്‍ നടക്കുന്ന റിപ്പബഌക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷന്‍ ഡൊണാള്‍ഡ് ട്രംപിനേയും ജൂലൈ 25ന് ഫിലാഡല്‍ഫിയയില്‍ ചേരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന്‍ ഹിലരി ക്ലിന്റണേയും സ്ഥാനാര്‍ത്ഥിളായി ഔദ്യോഗികമായി പ്രഖ്യാപിക്കും. നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സങ്കീര്‍ണ്ണവും സംശയങ്ങള്‍ പലതും ഉണ്ടാകുന്നതുമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രവും സംവിധാനവും.

അമേരിക്കയില്‍ രണ്ടു പാര്‍ട്ടികള്‍ മാത്രുമുള്ളത് എന്തുകൊണ്ട്? റിപ്പബ്ലിക്കനും ഡെമോക്രാറ്റും. 16-ാമത് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണാണ് ആദ്യ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്. അപ്പോള്‍ അതിനു മുന്‍പ് ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ 15 പേരും ഡെമോക്രാറ്റുകളായിരുന്നോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി യാഥാസ്ഥിതികരുടേയും ഡെമോക്രാറ്റിക് പാര്‍ട്ടി പുരോഗമനവാദികളുടേയും പാര്‍ട്ടിയാണെന്ന് വായിച്ചിട്ടുണ്ട്. ജോര്‍ജ് വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള ആദ്യകാല പ്രസിഡന്റുമാര്‍ പുരോഗമനവാദികളും എബ്രഹാം ലിങ്കണ്‍ യാഥാസ്ഥിതികനും! പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടെന്നും അല്ലെന്നും പറയുന്നു. സംശയങ്ങള്‍ പലതാണ്

ജോര്‍ജ് വാഷിങ്ടണ്‍ റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ ആയിരുന്നില്ല. ഈ രണ്ടു പാര്‍ട്ടികള്‍ മാത്രമല്ല അമേരിക്ക ഭരിച്ചിട്ടുള്ളത്. ഫെഡറലിസ്റ്റ് പാര്‍ട്ടിയും വിഗ് പാര്‍ട്ടിയും ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് പദത്തിലെത്തിയിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍ റിപ്ലബ്ലിക്കുകള്‍ക്ക് സര്‍വ്വ സ്വീകാര്യനല്ലായിരുന്നു.

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനി വാഴ്‌ച്ചയ്‌ക്കെതിരെ ഏഴു വര്‍ഷം രക്തരൂഷിതമായി പോരാടിയാണ് അമേരിക്ക സ്വാതന്ത്ര്യം പ്രാപിച്ചത്. അമേരിക്കന്‍ ഐക്യനാട് 1787ല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ ജോര്‍ജ് വാഷിങ്ടണായിരുന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെയാണ് വാഷിങ്ടണ്‍ പ്രസിഡന്റായത്. സ്വാതന്ത്ര്യം കിട്ടിയശേഷവും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തുന്നവരും അല്ലാത്തവരുമായ രണ്ടു മുഖ്യധാര അന്നുണ്ടായിരുന്നു. ഫെഡറലിസ്റ്റുകളെന്നും ഡെമോക്രാറ്റിക് റിപബ്ലിക്കുകളെന്നും ഇവര്‍ അറിയപ്പെട്ടു. വാഷിങ്ടണ്‍ മന്ത്രിസഭയിലെ ധനമന്ത്രിയായ ഹാമില്‍ട്ടണും സ്റ്റേറ്റ് സെക്രട്ടറിയായ തോമസ് ജഫേഴ്‌സണുമായിരുന്നു ഈ രണ്ടു രാഷ്‌ട്രീയ ധാരയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നത്. സമ്പന്ന വര്‍ഗ്ഗം ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന അരാജകവാദികളായി കണ്ടു. സാമ്രാജ്യത്വവുമായി ഗൂഢാലോചന നടത്തുന്നവരായിട്ടാണ് കൃഷിക്കാരും ഇടത്തരക്കാരും ഫെഡറലിസ്റ്റുകളെ കണ്ടത്. വാഷിങ്ടണും മനസ്സുകൊണ്ട് ഫെഡറലിസ്റ്റുകളോടായിരുന്നു താല്‍പര്യം. പക്ഷെ ഇരുകൂട്ടരും അദ്ദേഹത്തെ പിന്തുണച്ചു. കറുത്ത വര്‍ഗ്ഗക്കാര്‍ ജനാധിപത്യ പ്രക്രിയയുടെ ഏഴ് അയലത്തു പോലുമില്ലായിരുന്നു.

മൂന്നാം തവണ പ്രസിഡന്റാകാന്‍ വാഷിങ്ടണ്‍ വിസമ്മതിച്ചപ്പോള്‍ ഫെഡറലിസ്റ്റുകളും ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 1896ല്‍ ഫെഡറലിസ്റ്റുകള്‍ക്കായിരുന്നു ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകള്‍ അധികാരം പിടിച്ചെടുത്തു. ജനാധിപത്യത്തേയും കാര്‍ഷിക സമ്പദ് വ്യവസ്ഥയേയും എതിര്‍ത്ത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി രൂപംകൊണ്ട ഫെഡറലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരുന്നു

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ഫെഡറലിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വലിയ വിജയം നേടി. 1820 ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ഫെഡറലിസ്റ്റുകള്‍ക്കായില്ല. ആ പാര്‍ട്ടി ഇല്ലാതായി എന്നുതന്നെ പറയാം. ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂന്ന് പേര്‍ പരസ്പരം മല്‍സരിച്ച തെരഞ്ഞൈടുപ്പായിരുന്നു അത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് ഇത് വഴിതെളിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷ്ണല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രൂപംകൊണ്ടു.

1836 വരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു തുടര്‍ച്ചയായ വിജയം. 1840ല്‍ പുതിയതായി രൂപംകൊണ്ട ‘വിഗ്’ പാര്‍ട്ടി അധികാരത്തിലെത്തി. 1844ല്‍ അധികാരം പോയെങ്കിലും 48ല്‍ വിഗ് പാര്‍ട്ടി തിരിച്ചെത്തി. എന്നാല്‍ 1852ലെ ദയനീയ തോല്‍വി വിഗ് പാര്‍ട്ടിയെ ഇല്ലാതാക്കി.തുടര്‍ന്നാണ് ഇപ്പോഴത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപം കൊണ്ടത്. എബ്രഹാം ലിങ്കണായിരുന്നു ആദ്യത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ്. പിന്നീട് ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക്കുകളും റിപ്പബ്ലിക്കനുകളും നേരിട്ട് ഏറ്റുമുട്ടുന്ന രാഷ്‌ട്രീയമാണ് അമേരിക്കയിലേത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ യാഥാസ്ഥിതികരെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ലിബറുകളും എന്നാണ് പൊതുവെ കരുതുന്നത്.

1860ലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി രൂപംകൊണ്ടെതെങ്കിലും ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്ന വിശേഷണത്തിലാണ് ഈ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. അടിമത്തം നിരോധിച്ചുകൊണ്ട് ചരിത്രം കുറിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായ എബ്രഹാം ലിങ്കണായിരുന്നു. എങ്കിലും ധനിക വര്‍ഗ്ഗത്തിന്റേയും യാഥാസ്ഥിതികരുടേയും വ്യവസായികളുടേയും പിന്തുണയുള്ള പാര്‍ട്ടിയായിട്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അറിയപ്പെടുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടി ലിബറല്‍ നിലപാടുകളോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. കര്‍ഷകര്‍, തൊഴിലാളി സംഘടനകള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ് വ്യവസ്ഥയ്‌ക്ക് എതിരാണ്. സാധുജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി പാര്‍ട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ തൊഴില്‍ സംഘടനകളായിരുന്നു പാര്‍ട്ടി നയങ്ങളില്‍ സ്വധീനം ചെലുത്തിയിരുന്നത്. 1960കളില്‍ ശക്തിപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗവും, 1970 കള്‍ക്കുശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെ ആശയ സംഹിതകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് സമീപ ദശകങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍. അടിയന്തരഘട്ടങ്ങളില്‍ ഉയര്‍ന്ന വരുമാനക്കാരില്‍നിന്നും കൂടുതല്‍ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെ ധര്‍മ്മമാണെന്നും പാര്‍ട്ടി പൊതുവേ വിശ്വസിക്കുന്നു.

രാഷ്‌ട്രീയപാര്‍ട്ടികളുടെ കാര്യം പോലെ തന്നെ സംശയമുണ്ടാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണോ. അതോ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കുകയാണോ എന്നതാണ് സാധാരണ സംശയം. രണ്ടും ശരിയാണെന്നതാണ് ഉത്തരം.

ഭാരത പാര്‍ലമെന്റ് പോലെ അമേരിക്കയുടെ പരമാധികാരസഭ യുഎസ് കോണ്‍ഗ്രസ്സാണ്. സെനറ്റും പ്രതിനിധിസഭയും ചേര്‍ന്നതാണ് യുഎസ് കോണ്‍ഗ്രസ്സ്. നമ്മുടെ രാജ്യസഭ, ലോക്‌സഭ എന്നതുപോലെ. 50 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം എന്ന കണക്കില്‍ 100 സെനറ്റര്‍മാരാണുള്ളത്. സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായ പ്രതിനിധി സഭാംഗങ്ങളും ഉണ്ടാകും. ആകെ 435 പ്രതിനിധി സഭാംഗങ്ങളാണ് ഉള്ളത്. സെനറ്റിലേക്ക് ആറു വര്‍ഷത്തിലൊരിക്കലും പ്രതിനിധി സഭയിലേക്ക് രണ്ടു വര്‍ഷത്തിലൊരിക്കലുമാണ് തെരഞ്ഞെടുപ്പ്.

നാലു വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎസ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് സാധാരണക്കാരെപ്പോലെ വോട്ട് ചെയ്യാമെന്നല്ലാതെ പ്രത്യേക പ്രാധാന്യമൊന്നുമില്ല. കോണ്‍ഗ്രസിന്റെ അംഗസംഖ്യക്ക് തുല്യമായ ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുക. അതായത്, യുഎസ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ 535 അംഗങ്ങളാണുള്ളത്. തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡിസിക്ക് സെനറ്റര്‍ക്കോ പ്രിതിനിധിയംഗത്തിനോ അവകാശമില്ല. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മൂന്ന് ഇലക്ടറല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാകും. അങ്ങനെ ആകെ 538 അംഗങ്ങളായിരിക്കും പ്രസിഡന്റിനെ വോട്ടിട്ടെടുക്കുക.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രല്‍ അംഗങ്ങളെ നിശ്ചയിക്കുന്നു. മല്‍സര രംഗത്തുള്ളത് പാര്‍ട്ടികളാണ് . പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം നേരിട്ട് വോട്ട് ചെയ്യും. ഇതിനെ പോപ്പുലര്‍ വോട്ട് എന്നാണ് പറയുന്നത്. സംസ്ഥാന അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്തും കൂടുതല്‍ പോപ്പുലര്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ആ സംസ്ഥാനം പിടിച്ചെന്നാണ് കണക്കാക്കുക. അവിടെ നിന്നുള്ള മുഴുവന്‍ ഇലക്ടല്‍ വോട്ടുകളും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി നിശ്ചയിച്ച ആളുകളാകും ജനകീയ വോട്ടെടുപ്പിന് ഒരുമാസം കഴിഞ്ഞ് യഥാര്‍ത്ഥ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിടുക. ഉദാഹരണത്തിന്, കോണ്‍ഗ്രസ്സില്‍ ന്യൂയോര്‍ക്കില്‍ നിന്ന് 29 അംഗങ്ങളാണ്ണുള്ളത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇലക്ട്രല്‍ അംഗങ്ങളുടെ എണ്ണവും 29 ആകും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കാണ് ന്യൂയോര്‍ക്കില്‍ കൂടുതല്‍ വോട്ട് ലഭിച്ചതെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 ഇലക്ടല്‍ ജയിച്ചതായിട്ടാണ് കരുതുക. രണ്ടാം സ്ഥാനത്തെത്തിയ ഡെമോക്രാറ്റിക് കക്ഷിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് ന്യൂയോര്‍ക്കില്‍ നിന്നില്ല. പോപ്പുലര്‍ വോട്ട് കൂടുതല്‍ കിട്ടിയതുകൊണ്ട് മാത്രം ഒരാള്‍ പ്രസിഡന്റ് ആകണമെന്നില്ലെന്നര്‍ത്ഥം. പ്രസിഡന്റിനെ തെരഞ്ഞെടുക്കുക എന്ന ചുമതലയ്‌ക്കപ്പുറം ഒരു ദൗത്യവും ഇലക്ടറലുകള്‍ക്ക് ഇല്ലെന്നത് വേറെ കാര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.