ലണ്ടൻ: ഡിസ്നി വേൾഡിലെ രാജകുമാരിയാകാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. എന്നാൽ പെൺകുട്ടികളെയെല്ലാം അക്ഷാരർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ലണ്ടനിൽ നിന്നുമുള്ള മേക്കപ് ആർട്ടിസ്റ്റ് റിച്ചാർഡ് സ്കാർഫ്. തന്റെ പുരുഷ സൗന്ദര്യത്തെ റിച്ചാർഡ് സ്വന്തം മേക്കപ്പിലൂടെ ഡിസ്നിയിലെ സുന്ദരിയായ രാജകുമാരിയായി മാറ്റിയിരിക്കുകയാണ്.
നാല് വർഷങ്ങൾക്ക് മുൻപാണ് റിച്ചാർഡ് ഡിസ്നി സൗന്ദര്യ ലോകത്തേക്ക് ആകൃഷ്ടനാകുന്നത്. തുടർന്ന് അദ്ദേഹം രാജകുമാരിയും രാജകുമാരനുമാകാൻ സ്വയം മേക്കപ്പിലൂടെ ശ്രമങ്ങൾ നടത്തുകയായിരുന്നു. നിരന്തരമായ ശ്രമങ്ങൾ നടത്തി ഒടുവിൽ രണ്ട് മണിക്കൂറിനുള്ളിൽ റിച്ചാർഡിന് ഡിസ്നി രാജകുമാരിയാകാൻ സാധിച്ചു.
തലമുടി വശ്യമായ രീതിയിൽ കെട്ടി അലങ്കരിച്ചും മുഖത്ത് ഛായം പൂശിയും ശരീര വടിവ് നിലനിർത്തിയുമാണ് റിച്ചാർഡ് രാജകുമാരിയും രാജകുമാരനുമായത്. സ്ത്രീ സൗന്ദര്യം ജന്മന ലഭിച്ചിട്ടുള്ള റിച്ചാർഡിന് മേക്കപ്പിലൂടെ സുന്ദരിയാകാൻ സഹായകമാവുകയും ചെയ്തു. കാണുന്നവരിലെല്ലാം പ്രണയം തോന്നിപ്പിക്കുന്ന സൗന്ദര്യമാണ് റിച്ചാർഡിലെ രാജകുമാരിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: