പെരിന്തല്‍മണ്ണ: മുന്‍ മന്ത്രി നാലകത്ത് സൂപ്പിക്കെതിരെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്. പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സൂപ്പിയുടേതെന്ന് ഇവര്‍ ആരോപിക്കുന്നു.
നിരവധി തവണ എംഎല്‍എയും ഒരിക്കല്‍ മന്ത്രിയുമായ സൂപ്പിയുടെ പാര്‍ലമെന്ററി മോഹം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് പ്രവര്‍ത്തകരുടെ പരിഹാസം. സൂപ്പിയുടെ സ്ഥിരം തട്ടകമായിരുന്ന പെരിന്തല്‍മണ്ണ സീറ്റ് മഞ്ഞളാംകുഴി അലിക്ക് നല്‍കിയത് മുതല്‍ സൂപ്പി ലീഗ് വിമതനായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഇത്തവണ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം കുറയാന്‍ പ്രധാന കാരണം സൂപ്പിയുടെ വിമത പ്രവര്‍ത്തനങ്ങളാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ച സൂപ്പിയുടെ ചെയ്തികള്‍ നേതൃത്വത്തിന് അറിയാവുന്നതാണെങ്കിലും മുതിര്‍ന്ന നേതാവായതിനാല്‍ നടപടിയെടുക്കാതെ ഒഴിഞ്ഞു മാറുകയാണ്. ഇത്തരം കുലംകുത്തികള്‍ എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിക്കാന്‍ ശ്രമിച്ചതിന് പ്രമുഖ ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ വിവാദങ്ങളും ലീഗില്‍ കത്തിപ്പടരുകയാണ്. പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ അടിയന്തര കമ്മറ്റി കൂടി ഇദ്ദേഹത്തെ പുറത്താക്കിയതാണ് ഒരു വിഭാഗത്തെ പ്രകോപിതരാക്കിയിരിക്കുന്നത്.
അങ്ങനെയെങ്കില്‍ പീഡന കേസില്‍ ആരോപണ വിധേയരായവര്‍ പോലും ലീഗിന്റെ തലപ്പത്ത് ഇരിക്കുന്നില്ലേയെന്നും ഇവര്‍ ചോദിക്കുന്നു. മാത്രമല്ല, പാര്‍ട്ടിയിലെ ഒരു നേതാവ് അറസ്റ്റിലായപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളെ വരെ ആ വിവരം വിളിച്ചറിയിച്ചത് ലീഗിലെ തന്നെ ചിലരാണ്.
ഇതിന്റെ പിന്നിലും നാലകത്ത് സൂപ്പിയാണെന്ന് സംശയിക്കുന്നതായും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും പഴയ പടക്കുതിര നാലകത്ത് സൂപ്പിക്കെതിരെ വന്‍ പടയൊരുക്കം തന്നെയാണ് ലീഗില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: