ഫ്ളോറിഡ: ആദ്യ മത്സരത്തില ഇക്വഡോറിനോട് ഗോള്‍രഹിത സമനില പാലിക്കേണ്ടി വന്ന ബ്രസീലിന്റെ ഉജ്ജ്വല തിരിച്ചുവരവ്. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഹെയ്ത്തിയാണ് കാനറികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ബ്രസീലിയന്‍ പട ഹെയ്ത്തിയെ കശക്കിയെറിഞ്ഞത്. ബ്രസീലിനായി ഫിലിപ്പെ കുടീഞ്ഞോ ഹാട്രിക്ക് നേടി.
റെനറ്റോ അഗസ്റ്റൂസ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഗാബ്രിയലിന്റെയും ലൂക്കാസ് ലിമയുടെയും വകയാണ് മറ്റ് ഗോളുകള്‍. എഴുപതാം മിനിറ്റില്‍ ജെയിംസ് മാര്‍സെലിനാണ് ഹെയ്ത്തിയുടെ ആശ്വാസഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ ജോണി പ്ലാസിഡിന്റെ മികച്ച ചില സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ പരാജയം ഏറെ ദയനീയമാകുമായിരുന്നു. തോല്‍വിയറിയാതെ ബ്രസീല്‍ പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ എട്ടാം മല്‍സരമാണിത്.
14, 29, 90 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടാണ് കുടീഞ്ഞോ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്ക് സ്വന്തമാക്കിയത്. 35, 86 മിനിറ്റുകളിലായിരുന്നു റെനറ്റോയുടെ ഗോളുകള്‍. ഗാബ്രിയല്‍ 59-ാം മിനിറ്റിലും ലൂക്കാസ് ലിമ 67-ാം മിനിറ്റിലുമാണ് വല കുലുക്കിയത്. ഈ വിജയം ബ്രസീലിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയതിനൊപ്പം ആത്മവിശ്വാസം ഉയര്‍ത്താനും കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ ജര്‍മ്മനിയോട് 7-1ന്റെ തോല്‍വി ബ്രസീല്‍ വഴങ്ങിയിരുന്നു.
ഹെയ്തി ദുര്‍ബലരാണെങ്കിലും ഏറെ ചീത്തപ്പേരു കേട്ട ജര്‍മ്മനിയോടുള്ള തോല്‍വിക്ക് ശേഷം ബ്രസീല്‍ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍ നാല് പോയിന്റുമായി ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള പെറുവിനും നാല് പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി ബ്രസീലിനെ ഒന്നാമതെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ഹെയ്ത്തി ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്താവുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ഹെയ്തി പെറുവിനോട് 1-0ന് പരാജയപ്പെട്ടിരുന്നു.
ഗോള്‍നില സൂചിപ്പിക്കും പോലെ തന്നെയായിരുന്നു മത്സരഗതിയും. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ബ്രസീലിന്റെ മുന്നേറ്റത്തിന് മുന്നില്‍ ഹെയ്തി പ്രതിരോധം ചിതറിത്തെറിച്ചു. തുടക്കം മുതല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പതിനാലാം മിനിറ്റില്‍ ഫലം കണ്ടു. സ്വന്തം പകുതിയില്‍ നിന്ന് ഫിലിപ്പെ ലൂയിസ് തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ടുകുതിച്ചശേഷം ബോക്സിന് പുറത്തുനിന്ന് കുടീഞ്ഞോ വെടിയുണ്ട കണക്കെ പായിച്ച ഷോട്ട് മുഴുനീളെ പറന്ന ഹെയ്തി ഗോളിയെയും കടന്ന് വലയില്‍ തറച്ചുകയറി.
29-ാം മിനിറ്റില്‍ കാനറികള്‍ ലീഡ് ഉയര്‍ത്തി. ഡാനി ആല്‍വസ് വലതുവിംഗിലൂടെ കുതിച്ചുകയറിയശേഷം പന്ത് ബോക്സില്‍ നില്‍ക്കുകയായിരുന്ന ജോനാസ് ഒളിവേരക്ക് നല്കി. ഒൡവേര നല്കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കുടീഞ്ഞോക്ക് ഒന്ന് തൊട്ടുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ (2-0). 35-ാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ഹെയ്തി ഗോളി പ്ലാസിഡിന്റെ ഒരു പിഴവാണ് മൂന്നാം ഗോളിന് വഴിവച്ചത്.
ഗോളിയുടെ ക്ലിയറിങ് നേരെയെത്തിയത് അപകടകരാരിയായ ഡാനി ആല്‍വെസിന്റെ കാലില്‍. ഒട്ടും വൈകാതെ ആല്‍വസ് ബോക്സിലേയ്ക്ക് മനോഹരമായ ഒരു ക്രോസ് തൊടുത്തു. വളഞ്ഞെത്തിയ ക്രോസ് അഗസ്റ്റൂസോ അനായാസ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (3-0). ഒന്നാം പകുതിയില്‍ തന്നെ ബ്രസീല്‍ മൂന്ന് ഗോളിന് മുന്നില്‍.
59-ാം മിനിറ്റില്‍ എലിയാസ് മെന്‍ഡസിന്റെ പാസില്‍ നിന്ന് ഗബ്രിയേല്‍ അല്‍മെയ്ഡ കാനറികളുടെ നാലാം ഗോളും സ്വന്തമാക്കി. പിന്നീട് എട്ട് മിനറ്റിനുശേഷം ഡാനി അല്‍വെസ് നല്കിയ പാസില്‍ നിന്ന് റാഫേല്‍ ലിമ ഹെഡ്ഡറിലൂടെ വീണ്ടും വല കുലുക്കിയതോടെ ബ്രസീല്‍ 5-0ന് മുന്നിലെത്തി. തൊട്ടുപിന്നാലെ ഹെയ്തി ഒരു ഗോള്‍ മടക്കി.
ഒരു പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു ഗോള്‍. ബ്രസീല്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം മുതലാക്കിയാണ് ജെയിംസ് മാര്‍സെലിന്‍ ലക്ഷ്യം കണ്ടത്. ഗോളി തടുത്തിട്ട പന്ത് ഓടിയെത്തിയ ജയിംസ് മാര്‍സെലിന്‍ വലയിലേക്ക് തൊടുക്കുമ്പോള്‍ ഗോളിയും ബ്രസീല്‍ പ്രതിരോധവും നിസഹായരായിരുന്നു.
ബ്രസീലിന്റെ പഴയ പ്രതിരോധ പിഴവുകളെ ഓര്‍മ്മപ്പെടുത്തിയ ഗോള്‍. 86-ാം മിനിറ്റില്‍ അഗസ്റ്റൂസോ ഹെയ്ത്തി പ്രതിരോധം ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്തശേഷം ഒറ്റയ്ക്ക് മുന്നേറിയ പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത് (6-1). കളി പരിക്കുസമയത്തേക്ക് നീങ്ങിയശേഷം കുടീഞ്ഞോ തന്റെ ഹാട്രിക്ക്ഗോളും സ്വന്തമാക്കി. േബാക്സിന് പുറത്തുനിന്ന് കുടീഞ്ഞോ പായിച്ച തകര്‍പ്പന്‍ വലംകാല് ഷോട്ടാണ് ഹെയ്തി വലയിലേക്ക് വളഞ്ഞിറങ്ങിയത്. ജൂണ്‍ 13ന് രാവിലെ ആറിന് കരുത്തരായ പെറുവിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് പോരാട്ടം. ഈ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി ബ്രസീലിന് ക്വാര്‍ട്ടറിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: