ഭാരതത്തെ ആക്രമിക്കാന്‍ അഞ്ച് മിനിറ്റ് മതിയെന്ന പാക് ശാസ്ത്രജ്ഞരുടെ ഹുങ്ക് പറച്ചില്‍ ഒരു തിരിച്ചറിവായെടുക്കണം. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. വെടിയുണ്ടയ്‌ക്ക് കീഴെ ഒരു സമാധാന ചര്‍ച്ചയും നടക്കില്ല. വെടിയുണ്ടകളുടെ തോരാമഴയ്‌ക്കു കീഴെയിരുന്ന് സമാധാന ചര്‍ച്ചകള്‍ സാധ്യമല്ല. എല്ലാ വിശ്വാസസംഹിതകള്‍ക്കും അപ്പുറത്തുള്ള യുദ്ധം തന്നെയാണ് ഭീകരത. വിറയ്‌ക്കാത്ത കൈകളിലെ ശസ്ത്രക്രിയാ കത്തികൊണ്ട് വേണം ആ അര്‍ബുദം നീക്കം ചെയ്യാന്‍.
വടക്കേതില്‍ വിനോദ് കുമാര്‍,
നറുകര
















