ഓച്ചിറ: ഹിന്ദുഐക്യവേദി ഓച്ചിറ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനത്തില്‍ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ആല്‍മരത്തിന് ചുറ്റും നിരവധിപേര്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഏഴ് വലംവയ്‌ക്കുകയും കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി ധനരാജന്‍ പരിസ്ഥിതിസംരക്ഷണത്തിനായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
ബിജെപി മണ്ഡലം പ്രസിഡന്റ് എ.വിജയന്‍, ഹിന്ദുഐക്യവേദി കൊല്ലം ജില്ലാസെക്രട്ടറി ഓച്ചിറ രവികുമാര്‍, ഓച്ചിറ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജേഷ് വലിയകുളങ്ങര ക്ഷേത്ര ദേവസ്വം സെക്രട്ടറി നന്ദകുമാര്‍ തുടങ്ങിയവര്‍ ക്ഷേത്രവളപ്പില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും അഞ്ഞൂറോളം പേര്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്യുകയും ചെയ്തു. താലൂക്ക് സെക്രട്ടറി ബിജു തണ്ടാശേരില്‍, ചന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറി പ്രദീപ്ശങ്കര്‍, സെക്രട്ടറി പ്രസാദ് തുരുത്തിയില്‍, ഷീജ നന്ദു, മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















