കോട്ടക്കല്‍: മഴ കനത്തതോടെ കോട്ടക്കല്‍ കാക്കത്തോട് മാലിന്യ തോടായി മാറിയിരിക്കുകയാണ്. തോട്ടില്‍ ചെറിയ ചെറിയ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലെ വെള്ളമാണ് കൃ ഷിക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് തടയണകള്‍ എല്ലാം അടഞ്ഞിരിക്കുകയാണിപ്പോള്. വെള്ളത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ക്യഷി ഭൂമിയിലേക്ക് കയറുന്നുണ്ട്. കാക്കത്തോട് വ്യക്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ നഗരസഭയെ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ ഫ്ളാറ്റുകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ കവറില്‍ കെട്ടിയാണ് രാത്രി കാലങ്ങളില്‍ സാമുഹ്യ വിരുദ്ധര്‍ തോട്ടില്‍ തള്ളുന്നത്. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: