മലപ്പുറം: കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സമ്മേളനം 12ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാണ്ടിക്കാട് പയ്യപറമ്പ ഇല്ലം കണ്വെന്ഷന് സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ കേളപ്പജി നഗറിലാണ് പരിപാടി. രാവിലെ ലളിതാസഹസ്രനാമ ലക്ഷജപത്തോടെ ആരംഭിക്കുന്ന സമ്മേളനം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന രക്ഷാധികാരി എന്‍.എം.കദംബന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്വക്തികളെ ആദരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ഉച്ചക്ക് 12ന് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന് സംസ്ഥാന ഓര്‍ഗനൈസര്‍ എന്‍.സി.വി.നമ്പൂതിരി എന്നിവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കൊളത്തൂര്‍ അദൈ്വാതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.
1996 മുതല്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അത് മുഖേന ഹിന്ദു സമ്മേളനത്തിനും കരണഹേതുവായ കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് എന്ന ആഹ്വനവുമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്കാന് ദേവസ്വം ബോര്‍ഡ് തയ്യാറാകണം അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ എന്‍.സി.വി.നമ്പൂതിരി കെ പി ശിവരാമന് എം കൃഷ്ണ പ്രഗീഷ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: