കാലിഫോര്‍ണിയ: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കൊളംബിയ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തി. ഇന്നലെ രാവിലെ നടന്ന പോരാട്ടത്തില്‍ പൊരുതിക്കളിച്ച പരാഗ്വെയെ കീഴടക്കിയാണ് കൊളംബിയ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയന്‍ വീരഗാഥ.വിജയികള്‍ക്കായി കാര്‍ലോസ് ബാക്ക, ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ വിക്ടര്‍ അയാളയുടെ വകയായിരുന്നു പാരഗ്വായുടെ ആശ്വാസം കണ്ടെത്തിയത്.
വിജയത്തോടെ കൊളംബിയക്ക് രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റായി. രണ്ടു കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമുള്ള പാരഗ്വൊ മൂന്നാം സ്ഥാനത്താണ്. പരാജയത്തോടെ പരാഗ്വെയുടെ ക്വാര്‍ട്ടര്‍ സാധ്യതകളും ഏറെക്കുറെ അവസാനിച്ചു.
പരാഗ്വെയുടെ ഗോളെന്നുറച്ച രണ്ടിലേറെ ഷോട്ടുകള്‍ തടുത്തിട്ട കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയുടെ മിന്നുന്ന പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി. പരാഗ്വെ ഗോളിയും ബാറിന് കീളില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ഗോള്‍ അവര്‍ വഴങ്ങിയേനെ. മൂന്നു മിനിറ്റിനിടെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ ഓസ്കര് റൊമേരോ പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരുമായാണ് പാരഗ്വായ് മല്‍സരം പൂര്‍ത്തിയാക്കിയത്. 79, 81 മിനിറ്റുകളിലാണ് റൊമേരോ കാര്‍ഡ് വാങ്ങിയത്.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇത്. കിക്കോഫ് മുതല്‍ ഇരുഭാഗത്തേക്കും പന്ത് കയറിയിറങ്ങിയതോടെ പോരാട്ടം ഏറെ ആവേശകരമായിരുന്നു. എന്നാല്‍ കളി അരമണിക്കൂര്‍ പിന്നിട്ടപ്പോേേഴക്കും കൊളംബിയ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. 12-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ മഴവില്ലുകണക്കെ ബോക്സിലേക്ക് താഴ്ന്നിറങ്ങിയത് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ കാര്‍ലോസ് ബക്ക വലയിലെത്തിച്ചു.
16-ാം മിനിറ്റില്‍ വീണ്ടും കൊളംബിയന്‍ മുന്നേറ്റം. ബോക്സിനുള്ളില്‍ നിന്നുള്ള ജെയിംസ് റോഡ്രിഗസിന്റെ കരുത്തുറ്റ ഷോട്ട് പരാഗ്വെ ഗോളി ജസ്റ്റര്‍ വില്ലാര്‍ ഏറെ പണിപ്പെട്ടാണ് തടുത്തിട്ടത്. 24-ാം കൊളംബിയ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ജസ്റ്റര്‍ വില്ലറുടെ ഉഗ്രന്‍ സേവ് പരാഗ്വെയുടെ രക്ഷക്കെത്തി. 30-ാം മിനിറ്റില്‍ കൊളംബിയ ലീഡ് ഉയര്‍ത്തി. പന്തുമായി മുന്നേറിയ കാര്‍ലോസ് ബക്ക ബോക്സില്‍ പ്രവേശിച്ചെങ്കിലും പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല.
ബക്ക പന്ത് കാര്‍ഡോണ ബെഡോയ്ക്ക് പാസ് നല്കി. പന്ത് കിട്ടിയ ബെഡോയോ രണ്ട് പരാഗ്വെയ്ന്‍ താരങ്ങള്‍ക്കിടയിലൂടെ ജെയിംസ് റോഡ്രിഗസിന്. പന്ത് കിട്ടിയ റോഡ്രിഗസ് ബോക്സിനുള്ളിലേക്ക് കുതിച്ച് പന്ത് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ ജസ്റ്റര്‍ വില്ലര്‍ നിഷ്പ്രഭം. പന്ത് വലയില്‍ (2-0). 34-ാം മിനിറ്റില്‍ പരാഗ്വെ കൊളംബിയന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ട് മിനിറ്റിനുശേഷം മികച്ചൊരു അവസരം കൊളംബിയക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്‍ഡോണ നല്കിയ പാസിന് ബക്ക കാല്‍വച്ചെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 44-ാം മിനിറ്റില്‍ പരാഗ്വെയുടെ റൊമേരോ നല്ലൊരു അവസരം പാഴാക്കി. ആദ്യപകുതിയുടെ പരിക്കു സമയത്ത് ഡാരിയോ ലെസാനോ ബോക്സിന് പുറത്തുനിന്ന് പായിച്ച ഫ്രീകിക്ക് ക്രോസ് ബാറില്ത്തട്ടിത്തെറിച്ചതോടെ ആദ്യപകുതിയില്‍ 2-0ന്റെ ലീഡുമായി കൊളംബിയ കളംവിട്ടു.
രണ്ടാം പകുതിയില്‍ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ കൊളംബിയയും തിരിച്ചടിക്കാന്‍ പരാഗ്വെയും പോരാട്ടം ശക്തമാക്കിയതോടെ കളി ആവേശകരമായി. ഗോള്‍ മടക്കാനുള്ള പാരഗ്വെ ശ്രമങ്ങള്‍ക്കു മുന്നില്‍ മിക്കപ്പോഴും വിലങ്ങുതടിയായത് തകര്‍പ്പന്‍ ഫോമിലായിരുന്ന കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന. 58-ാം മിനിറ്റില്‍ ബോക്സിന് പുറത്തേക്ക് എത്തിയാണ് ബോക്സിന് പുറത്തേയ്ക്ക് ഓടിച്ചെന്നാണ് ഓസ്പിന ലെസാനോയില് നിന്ന് പന്ത് തട്ടികയറ്റിയത് ടീമിന്റ രക്ഷകനായത്. 62-ാം മിനിറ്റില്‍ പരാഗ്വെയുടെ മറ്റൊരു ശ്രമം മുഴുനീളെ പറന്നാണ് ഒാസ്പിന രക്ഷപ്പെടുത്തിയത്. 70-ാം മിനിറ്റില്‍ കൊളംബിയ വീണ്ടും പരാഗ്വെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
തൊട്ടടുത്ത മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍ മടക്കി. കൊളംബിയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബോക്സിന് പുറത്തുനിന്ന് വിക്ടര്‍ അയാള പറത്തിയ ലോങ് റേഞ്ചറാണ് ഡേവിഡ് ഓസ്പിനയെ മറികടന്ന് വലയില്‍ കയറിയത്. ദേശീയ ടീമിനായുള്ള വിക്ടര്‍ അയാളുടെ ആദ്യ ഗോളായിരുന്നു ഇത്. ഇതോടെ പരാഗ്വെയ്ന്‍ ആക്രമണങ്ങള്‍ക്ക് കരുത്ത് വര്‍ദ്ധിച്ചു. 76-ാം മിനിറ്റില്‍ ഓസ്പിന ഒരിക്കല്‍ കൂടി ടീമിന്റെ രക്ഷക്കെത്തി. ബെനിറ്റ്സിന്റെ ഷോട്ടാണ് അത്യുജ്ജ്വലമായി ഓസ്പിന രക്ഷപ്പെടുത്തിയത്.
83-ാം മിനിറ്റില്‍ കൊളംബിയയുടെ കാര്‍ഡോണ ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് പോസ്റ്റില്‍ത്തട്ടി മടങ്ങി. പിന്നീട് അഞ്ച് മിനിറ്റിനുശേഷം സമനില പാലിക്കാനുള്ള അവസരം പരാഗ്വെക്ക് കൈവന്നെങ്കിലും കൊളംബിയന്‍ പ്രതിരോധനിര താരം ഗോള്‍ലൈന്‍ സേവിലൂടെ ടീമിന്റെ രക്ഷക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: