കരുവാരക്കുണ്ട്: ലോക പരിസ്ഥിതിദിനത്തില്‍ സംസ്ഥാന പാതയിലെ മരങ്ങള്‍ സാമൂഹ്യദ്രോഹികള്‍ മുറിച്ചു മാറ്റി. നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയില്‍ അങ്ങാടി ഇക്കോ ടൂറിസം വില്ലേജിന് സമീപം നിന്ന മൂന്ന് മരങ്ങളാണ് ഞായറാഴ്ച രാത്രിയില്‍ മുറിച്ചുമാറ്റിയത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും, നാട്ടുകാരും രംഗത്തെത്തി. ജില്ലാ കലക്ടര്‍, ഫോറസ്റ്റ് കണ്‍സവേറ്റര്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്കി. വര്‍ഷങ്ങളായി സംസ്ഥാന പാതയില്‍ തണല്‍ നല്കിയ മരങ്ങളാണ് മുറിച്ചുമാറ്റിയത്. സംസ്ഥാന പാത വികസനത്തിന്റെ മറവില്‍ നിരവധി മരങ്ങള്‍ മുറിച്ചു കടത്തിയതിനെതിരെ നേരത്തെ കേസ് നിലവിലുണ്ട്. ചീനിപ്പാടത്ത് സംസ്ഥാന പാതയോരങ്ങളില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുപത് വന്‍ മരങ്ങള്‍ മുറിച്ചുമാറ്റാനുളള ശ്രമം നാട്ടുകാര്‍ ഇടപെട്ടതോടെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വരിസ്ഥിതിദിനത്തിലെ മരം മുറി. പരിസ്ഥിതി പ്രവര്‍ത്തകരായ ഒ.പി ഇസ്മായില്‍, ദീപു കക്കറ, കെ.അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: