കിഷ്‌കിന്ധയില്‍ സുഗ്രീവന്‍ ബാലിയെ പേടിച്ച് ജീവിക്കുന്നകാലം. അവിടെനിന്നുനോക്കിയപ്പോള്‍ രണ്ടുപേര്‍ ആ വനാന്തരത്തിലൂടെ വരുന്നതുകണ്ടു. അവര്‍രണ്ടുപേരും വില്ലാളികളാണല്ലോ എന്ന് ഹനൂമാന്‍ പറഞ്ഞു. എന്തോ നഷ്ടബോധം ഇരുവരേയും ബാധിച്ചിരിക്കുന്നു. അതിന്നാല്‍ തന്നെ മുഖത്ത് യാതൊരു പ്രസന്നതയും കാണുന്നില്ല. ഹനൂമാന്‍ സുഗ്രീവനോടു പറഞ്ഞു ഞാന്‍ പോയിനോക്കിയിട്ടുവരാം. ഹനൂമാന്‍ ഒരുബ്രാഹ്മണനായിട്ടാണ് അവരുടെ സമീപത്ത് ചെന്നത്. അവര്‍ രാമലക്ഷ്മണന്മാരായിരുന്നു. ഒറ്റനോട്ടത്തില്‍തന്നെ മാരുതിയ്‌ക്ക് അവരെ തിരിച്ചറിയാന്‍ സാധിച്ചു. ഞാന്‍ കാത്തിരുന്ന ദൈവം.മനസ്സില്‍ സന്തോഷത്താല്‍നിറഞ്ഞു.
കാലംഏറെകഴിഞ്ഞു. രാമലക്ഷ്മണന്മാരുടെ ആത്മമിത്രമായി ഹനൂമാന്‍ ഏന്ന മാരുതിമാറി. സീതാന്വേഷണത്തിന് സമുദ്രം താണ്ടിച്ചെന്നസമയത്ത് മാരുതിയ്‌ക്ക് സീതാദേവി ഹൃദയം തുറന്ന അനുഗ്രഹം നല്‍കുകയായിരുന്നു. അവര്‍ സ്‌നേഹപൂര്‍വംസമ്മാനിക്കുന്ന മാല നിരസിച്ചുവത്രേ! ആസമയം മാരുതി പറഞ്ഞു വത്രേ. ‘തന്‍കുലം തനക്കുതന്തായ്'(എന്റെ കുലം ഒന്നിലും ഉറച്ചുനില്‍ക്കാത്ത മനസ്സ് അതാണോ ഇതാണോ എന്നുള്ളസംശയം ഇവിടേയും തോന്നുന്നു. ) ശ്രീരാമചന്ദ്രനാണോ?
സീതാദേവിയാണോ? എമന്നുള്ള സംശയം (ആദ്യമായി ശ്രീരാമനെ കാണുമ്പോള്‍ ഇതാണ്‌ദൈവം എന്നുതോന്നി. ഇപ്പോഴിതാ സീതാദേവിയെകാണുമ്പോള്‍ ഇതാണ്‌ദൈവം എന്നുതോന്നുന്നു)അതാണ് ‘തന്‍കുലം തനിയ്‌ക്കുതന്തായ്.’ സീതാദേവി കാലങ്ങള്‍ക്കുശേഷംകണ്ട നല്ലഹൃദയമുള്ളവനായ ഹനൂമാനെ കനിഞ്ഞനുഗ്രഹിക്കുന്നതിന്നാല്‍ ഹനൂമാന് രണ്ട് വരം കൂടി സിദ്ധിച്ചു. പിടിച്ചതെല്ലാം ഇരുമ്പും, കടിച്ചതെല്ലാം കരിമ്പുമാകട്ടേ. അതും ഈ ചിരഞ്ജീവിയ്‌ക്ക് ഉപകാരമായിത്തീര്‍ന്നു.
















