വള്ളിക്കുന്ന്: അത്താണിക്കലിലെ ഓട്ടോ തൊഴിലാളിയും ബിഎംഎസിന്റെ സജീവ പ്രവര്‍ത്തകനുമായ അക്രമണ്ണില്‍ രഞ്ജിത്തിനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചതില്‍ ബിഎംഎസ് അത്താണിക്കല്‍ യൂണിറ്റ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിന് നേരെ ആക്രമണമുണ്ടായത്. ഡിം ആന്‍ഡ് ലൈറ്റ് ചെയ്തില്ലെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ കെ.കെ.രഘു, പറമ്പില്‍ പ്രദീപന്, വി.കെ.ഹംസ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രഞ്ജിത്തിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ രഞ്ജിത്ത് ചെട്ടിപ്പടി നെടുവ ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ശ്രമം പ്രതിഷേധാര്‍ഹമാണെന്നും അക്രമത്തില്‍ സിപിഎം പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.എം.റജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണദാസ്, കെ.പ്രവീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: