കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ തപസ്യകലാസാഹിത്യവേദി, സാരഥി പുരസ്കാര സമിതിയുടെ സംസ്ഥാന ഹ്രസ്വ ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ സംവിധാനം ചെയ്ത നേരറിയാതെ എന്ന ചിത്രത്തോടെയാണ് സംസ്ഥാന ചലചിത്ര മത്സരങ്ങള്‍ ആരംഭിച്ചത്. ആകെ 29 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. മികച്ച സിനിമകളില്‍ നിന്ന് ഏറ്റവും നല്ലതിനെ തെരഞ്ഞെടുക്കാന്‍ കഠിന ശ്രമം വേണ്ടിവന്നുവെന്ന് ജൂറി അംഗം രാജേന്ദ്രന് പുല്ലൂര്‍ വിധിപ്രഖ്യാപനത്തില്‍ പറഞ്ഞു.
10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. രണ്ട് ചിത്രങ്ങളാണ് ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചത്. അവാര്‍ഡ് തുക രണ്ട് ചിത്രങ്ങള്‍ പങ്കിട്ടെടുത്തു. ഒന്നാമത്തെ മികച്ച ചിത്രം യുദ്ധം. സംവിധാനം അനുരൂപ് കാഞ്ഞങ്ങാട്. രണ്ടാമത്തേത് രമണിയേച്ചിയുടെ നാമത്തില്‍ സംവിധാനം ലിജോ തോമസ് നടക്കാവ്. മികച്ച കഥാ ചിത്രം നീലച്ചേല. സംവിധായകന് സി.വി.രവീന്ദ്രനാഥ്. മികച്ച സംവിധായകന് ലിജോ തോമസ് രമണിയേച്ചിയുടെ നാമത്തില്‍. നല്ല നടന് അനുരൂപ്. ചിത്രം യുദ്ധം. നടി ലിയോണ കോഴിക്കോട് ചിത്രം ചുവപ്പ്. ബാലനടന് എറിക് അനില്‍ തൃശ്ശൂര്‍ ചിത്രം- ടുബിഎ സ്റ്റാര്‍, ബാലനടി അതിഥി കോഴിക്കോട് ചിത്രം തവിടുപൊടി ജീവിതം. മികച്ച ക്യാമറാമാന് ബി.ടി.മണി കാഞ്ഞങ്ങാട് ചിത്രം-യുദ്ധം, ഛായാമുഖി, ഖരം ദ്രാവകം വാതകം. മികച്ച പശ്ചാത്തല സംഗീതം-ജവഹര്‍ പങ്കജ് കാസര്‍കോട് ചിത്ര-ഛായാമുഖി. ഏറ്റവും സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം ദക്ഷിണ. സംവിധാനം ഗ്രാഷ്.പി.ജി ആലപ്പുഴ. മികച്ച എഡിറ്റിംഗ് ചിത്രം-എട്ടാംപേജ്. സംവിധായകന് തന്‍സീര്‍ പൂന്തുറ. സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയ ചിത്രങ്ങള്‍, ദ ലാസ്റ്റ് ബ്ലൂ ഡ്രോപ്പ് സംവിധായകന് റിയാസ്.കെ.എം തിരുവനന്തപുരം, അന്നൊരു ദിവസം സംവിധായിക ലക്ഷ്മി വിവേകാനന്ദന് ആലപ്പുഴ, ഛായാമുഖി, ഒന്ന് കൂട്ടണം ഒന്ന് സമം മൂന്ന് സംവിധായകന് കിഷന് സുകുമാരന്‍.
കാഞ്ഞങ്ങാട് വ്യപാരഭവനില്‍ നടന്ന തപസ്യ ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരകഥാകൃത്ത്
ബല്‍റാം മട്ടന്നൂര്‍ നിര്‍വ്വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: