Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇന്ന് ലോക പരിസ്ഥിതി ദിനം മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായപ്പോള്‍ തലസ്ഥാന നഗരം കുപ്പത്തൊട്ടിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 11:28 pm IST
inThiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: ഒരു പരിസ്ഥിതി ദിനംകൂടി കടന്നുപോകുമ്പോള്‍ മാലിന്യ സംസ്‌ക്കരണം കീറാമുട്ടിയായി നില്‍ക്കുന്ന തലസ്ഥാന നഗരിയെ വേദനയോടെ നോക്കികാണുകയാണ് പരിസ്ഥിതിവാദികള്‍. നഗരമാലിന്യങ്ങള്‍ കൊണ്ടു തള്ളുന്ന കുപ്പത്തൊട്ടിയാണ് ഇന്ന് തലസ്ഥാനം. എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍, പ്ലാനുകള്‍, ബോധവത്ക്കരണങ്ങള്‍, ജനകീയ സമരമുഖങ്ങള്‍ എന്നിവയ്‌ക്കൊന്നും നഗരത്തെ മാലിന്യമുക്തമാക്കാന്‍ സാധിച്ചില്ല. എല്ലാ പദ്ധതികളും സര്‍ക്കാരും നഗരസഭയും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ പാളിപ്പോയതോടെ നഗരവാസികള്‍ പകര്‍ച്ച വ്യാധിയുടെയും മാരകരോഗങ്ങളുടെയും ഭീതിയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരായി.

വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്കെതിരെ ജനങ്ങള്‍ സംഘടിച്ചതോടെയാണ് തലസ്ഥാനം മാലിന്യത്തില്‍ മുങ്ങിത്താഴുവാന്‍ തുടങ്ങിയത്. പ്രതിദിനം മുന്നൂറ് ടണ്‍ മാലിന്യം പുറന്തള്ളുന്ന തിരുവനന്തപുരം നഗരം, 90 ടണ്‍ മാലിന്യം മാത്രം സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് വിളപ്പില്‍ശാലയില്‍ സ്ഥാപിച്ചത്. സംസ്‌ക്കരണ ശേഷിയുടെ നാലിരട്ടി മാലിന്യം ദിവസേന എത്താന്‍ തുടങ്ങിയതോടെ വിളപ്പില്‍ശാല നഗരത്തിന്റെ ചവര്‍ ശേഖരണ കേന്ദ്രമായി. 2000 ല്‍ ആരംഭിച്ച വിളപ്പില്‍ശാല പ്ലാന്റ് കാലക്രമേണ ഒരു ഗ്രാമത്തിന്റെ ശാപമായിമാറി. ഭരണകൂടത്തിനെതിരെ ഗ്രാമവാസികള്‍ പ്രത്യക്ഷസമരം ആരംഭിച്ചു. തങ്ങളുടെ മണ്ണും ജലവും വായുവും മലിനമാക്കുന്ന ചവര്‍ ഫാക്ടറിക്കെതിരെ വിളപ്പില്‍ശാലക്കാര്‍ തെരുവിലിറങ്ങി.

2012 ല്‍ വിളപ്പില്‍ പഞ്ചായത്ത് ഫാക്ടറിയുടെ പ്രവര്‍ത്തന അനുമതി നിക്ഷേധിച്ചതോടെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഗരസഭയ്‌ക്ക് ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കി. വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് പോലീസ് സംരക്ഷണവും അനുവദിച്ചു. പക്ഷേ കോടതി ഉത്തരവുകള്‍ക്കോ പോലീസിന്റെ മര്‍ദ്ദന മുറകള്‍ക്കോ വിളപ്പില്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെ തടയാനായില്ല. സ്ത്രീകളും കുട്ടികളുമടക്കം വിളപ്പിലിലെ ആബാലവൃദ്ധംതെരുവിലിറങ്ങിയതോടെ ഭരണകൂടം മുട്ടുമടക്കി. 2015 സെപ്തംബറില്‍ ചെന്നൈ ഹരിത കോടതി വിളപ്പില്‍ശാല മാലിന്യ സംസ്‌ക്കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ വിധിച്ചു. 2016 ജനുവരിയില്‍ നഗരസഭ ഹരിത കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീം

വിളപ്പില്‍ശാല ചവര്‍ ഫാക്ടറി പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന
പ്ലാസ്റ്റിക് മാലിന്യങ്ങള്‍

കോടതി നഗരസഭയുടെ അപ്പീല്‍ തള്ളി. എട്ട് മാസത്തിനുള്ളില്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും വിളപ്പില്‍ശാല ഫാക്ടറി പരിസരത്ത് കുന്നുകൂടി കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം മൂന്നുമാസത്തിനകം അവിടെനിന്ന് നീക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് ഇതേവരെ നഗരസഭ പാലിച്ചിട്ടില്ല. ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും ഏകദേശം പത്തു ലക്ഷം ടണ്‍ മാലിന്യം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രദേശത്തെ പരിസ്ഥിതി ആഘാതത്തിനും പകര്‍ച്ച വ്യാധികള്‍ക്കും വഴിവയ്‌ക്കുമെന്ന് വിദ്ഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

വിളപ്പില്‍ശാല സമരം കൊടുമ്പിരികൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ തലസ്ഥാനത്ത് മാലിന്യ സംസ്‌ക്കരണത്തിന് നിരവധി പകരം സംവിധാനങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ചാലയില്‍ വിദേശ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത പ്ലാന്റ്, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ കോമ്പൗണ്ടില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവയൊക്കെ ആലോചിച്ചെങ്കിലും പരിസരവാസികളുടെ എതിര്‍പ്പിനെ അതിജീവിക്കാന്‍ സര്‍ക്കാരിനും നഗരസഭയ്‌ക്കും സാധിച്ചില്ല. ഒടുവില്‍ കോടികള്‍ മുടക്കി സഞ്ചരിക്കുന്ന മൊബൈല്‍ ഇന്‍സിനേറ്റര്‍ എത്തിച്ചെങ്കിലും പ്രവര്‍ത്തന ചിലവ് താങ്ങാനാവാതെ വന്നവഴിക്ക് അത് തിരിച്ചുവിട്ടു. പൈപ്പ് കമ്പോസ്റ്റ് എന്നപേരില്‍ നഗരവാസികള്‍ക്ക് ഒരു മീറ്റര്‍ നീളത്തില്‍ പിവിസി പൈപ്പ് നല്‍കിയെങ്കിലും അതും ഫലപ്രദമായില്ല. കിച്ചണ്‍ ബിന്‍, ഇന്‍സിനേറ്റര്‍, പാറമടയില്‍ മാലിന്യം തള്ളല്‍, റയില്‍വേ പ്ലാറ്റ്‌ഫോം നിര്‍മ്മാണം, നിര്‍മ്മല്‍ കിയോസ്‌കുകള്‍, പ്‌ളാസ്റ്റിക് ഷ്രെഡിങ് മെഷീനുകള്‍ തുടങ്ങി ആരംഭിച്ച പദ്ധതികളെല്ലാം പാളി.

തലസ്ഥാന നഗരിയിലെ മുക്കിലും മൂലയിലും ഇന്ന് മാലിന്യ നിക്ഷേപങ്ങളാണ്. മൂക്കുപൊത്താതെ ആര്‍ക്കും നഗരത്തിലൂടെ യാത്ര ചെയ്യാനാവാത്ത സ്ഥിതി. പ്രതിദിനം നഗരം പുറന്തള്ളുന്ന മുന്നൂറ് ടണ്ണോളം മാലിന്യത്തില്‍ നൂറ് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കുഴിച്ചുമൂടലിലും കത്തിക്കലിലും മാത്രം ഒതുങ്ങുകയാണ് തലസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം. വലിയൊരു ദുരന്തത്തിലേക്കാണ് നഗരം കൂപ്പുകുത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആരോഗ്യവിദഗ്ധരും ഒരേസ്വരത്തില്‍ പറയുമ്പോഴും സര്‍ക്കാരും നഗരസഭയും ഇരുട്ടില്‍ തപ്പുകയാണ്. നഗരവാസികള്‍ അപൂര്‍വ രോഗങ്ങള്‍ക്ക് അടിമകളായി മാറുമ്പോഴും നഗരസഭ സ്വപ്‌നലോകത്താണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌ക്കരണ ശാലകള്‍ക്ക് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുന്ന തട്ടിക്കൂട്ട് പദ്ധതികളാണ് അവര്‍ ആലോചിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.