Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓഹിയോ നദിയിലെ സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 08:59 pm IST
in Sports

റിങ്ങില്‍ പ്രകടിപ്പിച്ച അതേ ശൗര്യം പുറത്തെ ഇടപെടലുകളിലും മുഹമ്മദലി ആവര്‍ത്തിച്ചു. താനുള്‍പ്പെട്ട കറുത്തവര്‍ഗക്കാര്‍ക്കെതിരെയുള്ള അവഗണനയിലും പക്ഷപാതത്വത്തിലും ശക്തമായി പ്രതിരോധിക്കാനും അലി തയാറായി. അങ്ങനെയാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം എതിര്‍പ്പ് അവഗണിച്ച് 1964ല്‍ ഇസ്ലാം മതം സ്വീകരിച്ചത്. കാഷ്യസ് ക്ലേ അങ്ങനെ മുഹമ്മദലിയായി.

റോം ഒളിമ്പിക് സ്വര്‍ണവുമായി ഏറെ പ്രതീക്ഷയോടെ ജന്മനാടായ കെന്റക്കില്‍ തിരിച്ചെത്തിയ മുഹമ്മദാലിക്ക് വര്‍ണവിവേചനം നടമാടിയിരുന്ന ജന്മദേശത്ത് ലഭിച്ചത് അവഹേളനം മാത്രം. പതിനെട്ടാം വയസില്‍ മനസിലേറ്റ മുറിവ് അലിയുടെ തുടര്‍ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തി. ഒളിമ്പിക് മെഡലും കഴുത്തില്‍തൂക്കി നാട്ടിലുടനീളം നടന്ന അലിയെ ആരും ഗൗനിച്ചുപോലുമില്ല.

ഒരു ദിവസം വെള്ളക്കാര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിരുന്ന ഹോട്ടലില്‍ ചെന്ന അലിക്ക് വെയ്റ്റര്‍മാര്‍ ഭക്ഷണം നല്‍കിയില്ല. ഒളിമ്പിക്‌സ് മെഡല്‍ എടുത്തു കാണിച്ചിട്ടും വര്‍ണവെറിയന്മാര്‍ അവഹേളിച്ചിറക്കി വിട്ടു. നിരാശയോടെ അവിടം വിട്ട ജെഫേഴ്‌സണ്‍ കൗണ്ടി പാലത്തില്‍ കയറി നിന്ന് മെഡല്‍ ഓഹിയോ നദിയിലേക്കെറിഞ്ഞു. മെഡല്‍ നദിയുടെ ആഴങ്ങളിലേക്കൂളിയിടുന്നത് അഭിമാനത്തോടെയാണ് അദ്ദേഹം നോക്കനിന്നത്. പിന്നീട് തന്റെ ആത്മകഥയില്‍ ഈ സംഭവം അദ്ദേഹം നിരാകരിച്ചു.

എവിടെയോ മറന്നുപോയെന്നാണ് അലി എഴുതിയത്. എന്തായാലും 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കായിക താരത്തെ അമേരിക്ക ആദരിച്ചു. ഓഹിയോയില്‍ വലിച്ചെറിഞ്ഞ മെഡലിനു സമാനമായ മറ്റൊരു മെഡല്‍ ചാര്‍ത്തി.

പിന്നീടും നിലപാടുകളിലുറച്ച് ശ്രദ്ധേയനായി മുഹമ്മദലി. 1967ല്‍ വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ, അവിടെ നേരിടുന്ന തിരിച്ചടി മറികടക്കാന്‍ രാജ്യത്തെ യുവാക്കളോട് നിര്‍ബന്ധ സൈനിക സേവനത്തിന് ആവശ്യപ്പട്ടു യുഎസ് സര്‍ക്കാര്‍.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പോലും സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ചില്ല അലി. ഏറെ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന ബോധ്യത്തോടെ തന്നെയായിരുന്നു നടപടി. ”വിയറ്റ്‌നാമുമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. വെളുത്തവന്റെ അധീശത്വം നിലനിര്‍ത്താന്‍ മൈലുകള്‍ താണ്ടി യുദ്ധത്തിനൊരുങ്ങാന്‍ എന്നെ കിട്ടില്ല. ഇത്തരം അനീതികള്‍ അവസാനിക്കേണ്ട കാലമാണിത്”- അലിയുടെ വാക്കുകള്‍ അമേരിക്കയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്നെ ചലനമുണ്ടാക്കി.

ഈ നിരാകരണത്തിനുള്ള ശിക്ഷ കടുത്തതായിരുന്നു. 1964ല്‍ ലഭിച്ച ലോക ചാമ്പ്യന്‍പട്ടം തിരിച്ചെടുത്തു. ന്യൂയോര്‍ക്ക് ബോക്‌സിങ് കമ്മീഷനും ലോക ബോക്‌സിങ് അസോസിയേഷനും ചാമ്പ്യന്‍ പട്ടം തിരിച്ചെടുത്തു. ബോക്‌സിങ് ലൈസന്‍സും അമേരിക്കന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അംഗത്വവും റദ്ദാക്കി. രാജ്യത്തിനായി യുദ്ധം ചെയ്യാത്തതിന് അഞ്ചു വര്‍ഷം തടവും 10,000 ഡോളര്‍ പിഴയും വിധിച്ചു. എന്നാല്‍, ഇതൊന്നും കണ്ട് പിന്മാറാന്‍ റിങ്ങിലെ പോരാളിക്കാകുമായിരുന്നില്ല.

തീരുമാനങ്ങളെ നിയമപരമായി തന്നെ അലി നേരിട്ടു. യുഎസ് സുപ്രീം കോടതിയില്‍ നടന്ന കേസില്‍ അന്തിമ ജയം അലിക്കൊപ്പം. ശിക്ഷാ നടപടികളെല്ലാം റദ്ദാക്കി. അലിയുടെ പദവികളും തിരിച്ചുനല്‍കി.

അവസാന കാലത്തും സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായിരുന്നു അലി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളെ രോഗക്കിടക്കിയില്‍നിന്നു പോലും അദ്ദേഹം വിമര്‍ശിച്ചു. റിങ്ങിലും പുറത്തും സമൂഹത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊണ്ട മുഹമ്മദലിയുടെ പോരാട്ടത്തിനും വിരാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.