അശ്വത്ഥഃ സര്‍വ്വവൃക്ഷാണാം
ദേവര്‍ഷീണാം ച നാരദഃ
ഗന്ധര്‍വാണാം ചിത്രരഥഃ
സിദ്ധാനാം കപിലോമുനിഃ (ഗീത. 10-26)
എല്ലാ വൃക്ഷങ്ങളില്‍ വച്ച്അരയാലും ദേവര്‍ഷികളില്‍ നാരദനും ഗന്ധര്‍വ്വാദികളില്‍ ചിത്രരഥനും സിദ്ധന്മാരില്‍ കപിലനെന്ന മഹര്‍ഷിയും ഞാനാകുന്നു.
ഊര്‍ദ്ധമൂലമധഃശാഖം
അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണാനി
യസ്തം വേദ സ വേദവിത്. (ഗീത. 15-1)
മുകളില്‍ പരമാത്മാവാകുന്ന ചുവടുള്ളതും കീഴ്‌പ്പോട്ട് സംസാരമാകുന്ന ശാഖകളോട് കൂടിയതുമായ അരയാല്‍ നാശമില്ലാത്തതെന്ന് പറയപ്പെടുന്നു.
യാതൊന്നിന്റെ ഇലകള്‍ വേദമന്ത്രങ്ങള്‍ ആകുന്നുവോ, യാതൊരുവന്‍ അതിനെ അറിയുന്നുവോ അവന്‍ വേദജ്ഞനാകുന്നു.
















