Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്നലെ ഒരു പൈങ്കിളിക്കാലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 06:15 pm IST
in Varadyam

കേരളം സമ്പൂര്‍ണ്ണസാക്ഷരമാകുംമുന്‍പ് സാധാരണ മലയാളി സാക്ഷരനായിരുന്നു. പൈങ്കിളിക്കഥകളും കോട്ടയം വാരികകളും വായിച്ച്. സാധാരണക്കാരന്റെ വായനയുടെ മാനിഫസ്റ്റോയായിരുന്നു അവ. നാട്ടിന്‍പുറത്തുകാരന്റെ മനസു തുറക്കുന്ന വാതിലുകള്‍. സ്വന്തം വികാര വിചാരങ്ങളെ മേയ്ച്ചു നടക്കാനുള്ള ഒരിടം. ആഴ്ചകളിലെ ദിവസങ്ങള്‍ അവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വാരികയുടെയോ നോവലുകളുടെയോ പേരു വിളിച്ചു.

ജോലിക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും തങ്ങളുടെ കുറ്റിയായ മാടക്കടകളില്‍ നിന്നും ഇഷ്ടനോവലുകള്‍ അച്ചടിച്ചുവന്ന വാരികകള്‍ അവര്‍ റാഞ്ചിക്കൊണ്ടുപോയി. വാരിക എത്താന്‍ വൈകിയാലും കടതുറക്കാന്‍ വൈകിയാലും വായനക്കാരുടെ വഴക്കും വക്കാണവും കേള്‍ക്കുമായിരുന്നു കടക്കാര്‍.

ഒരുകാലത്ത് മലയാളിയുടെ ഉള്ളില്‍ വായനയുടെ വസന്തം നട്ടത് പൈങ്കിളിക്കാര്‍ എന്നു പിന്നീട് വിളിപ്പേരുണ്ടായ എഴുത്തുകാരാണ്. ഈ പൈങ്കിളികള്‍ കൊത്തിക്കൊണ്ടുവന്നത് പക്ഷേ,സാധാരണ മലയാളിയുടെ നിത്യജീവിതപാടത്തില്‍ നിന്നുള്ള കഥകളുടെ കതിരുകളും. മലയാളത്തില്‍ ആധുനിക സാഹിത്യം കൊടുമ്പിരികൊണ്ടപ്പോള്‍ വായനയില്‍ ആധുനികരല്ലാത്ത നാട്ടിന്‍പുറത്തുകാര്‍ സമാന്തരമായി വായിച്ചത് ഇത്തരം പൈങ്കിളികളാണ്.

പരസ്പരം കൊണ്ടുംകൊടുത്തും പൈങ്കിളികളും വാരികകളും ജനകീയമായി. ഇത്തരം പൈങ്കിളി നിരയിലെ ജനപ്രിയനായിരുന്നു കഴിഞ്ഞദിവസം ഓര്‍മയായ മാത്യുമറ്റം. 80കള്‍ മാത്യുമറ്റത്തിന്റെ കാലമായിരുന്നു. മാത്യുവിന്റെ നോവലില്ലാതെ കോട്ടയം വാരികകള്‍ ഇറങ്ങില്ലെന്നായി .മാത്യുവിന്റെ നോവലുകള്‍ക്കായി വായനക്കാര്‍ ആഴ്ചയിലെ എല്ലാ ദിവസങ്ങളും അതു അച്ചടിക്കുന്ന വാരികകള്‍ക്കായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.

തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചുവെന്നറിയാന്‍ അവരുടെ നെഞ്ചുപിടഞ്ഞു. സ്‌നേഹവും പ്രണയവും ത്യാഗവും ഒളിച്ചോട്ടവും വേര്‍പാടും ചതിയും പകയുമൊക്കയുള്ളൊരു സമാന്തര ജീവിതം അങ്ങനെ ഭാവനയില്‍ വായനക്കാര്‍കൊണ്ടു നടന്നു.

മാത്യുമറ്റത്തിന്റെ 270 ഓളം നോവലുകളാണ് ചൂടപ്പംപോലെ വായനക്കാരിലെത്തിയത്. നോവലെണ്ണത്തില്‍ ഇതൊരു റെക്കോഡാണ്. കരിമ്പ്, പ്രൊഫസറുടെ മകള്‍, മെയ്ദിനം, ആലിപ്പഴം, മണവാട്ടി, പോലീസുകാരന്റെ മകള്‍, ഒന്‍പതാം പ്രമാണം, റൊട്ടി എന്നിങ്ങനെ സാധാരണ വായനക്കാര്‍ തങ്ങളുടെ ഇഷ്ടനോവലുകളെന്നു വാഴ്‌ത്തിയവ. ചിലത് സിനിമയായി, സീരിയലായി.

പൈങ്കിളിയെഴുത്തിന്റെ ആശാന്മാരായ മുട്ടത്തു വര്‍ക്കിക്കും കാനത്തിനും പിന്നാലെ അവരുടെ എഴുത്തിന്റെ നേരവകാശിയെപ്പോലെ ജനകീയനായിരുന്നു മാത്യു. എന്നാല്‍ പ്രണയത്തിന്റെ ചങ്കുംകരളുമായ ഇക്കിളികള്‍ കൊണ്ടുമാത്രം തീര്‍ത്തവയായിരുന്നില്ല മാത്യുവിന്റെ നോവലുകള്‍. വൈകാരികപ്പൊരുത്തത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ ചേര്‍ത്ത വാക്കുകള്‍ക്കകത്ത് സത്യത്തിന്റെ നീറുന്ന കണികകളുമുണ്ടായിരുന്നു. കാല്‍പ്പനികതയുടെ തേന്‍പുരട്ടിയ അത്തരം പശ്ചാത്തലങ്ങളാണ് മറ്റത്തെ കൂടുതല്‍ പ്രിയങ്കരനാക്കിയത്.

ജീവിതത്തിന്റെ ദുരന്തത്തിരകള്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞപോലെയുള്ള അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ഒരു സാഹിത്യക്യാമ്പില്‍ മാത്യു മറ്റം പറഞ്ഞിരുന്നു. ദെസ്‌തെയോവ്‌സ്‌കി തന്റെ നെഞ്ചിന്റെ ചൂടാണെന്നു പറഞ്ഞ അദ്ദേഹം ഒളിഞ്ഞിരിക്കുന്ന ജീവിതത്തിന്റെ തുറസുകള്‍ യാത്രകളിലെ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

മുന്‍ഗാമികളെക്കാള്‍ മറ്റൊരു എഴുത്തു പശ്ചാത്തലംകൂടി മാത്യുമറ്റം സ്വീകരിച്ചിരുന്നു, കുടിയേറ്റക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍. പ്രകൃതി ദുരന്തങ്ങളോടുപോലും എതിരുനിന്നു കുടിയേറ്റക്കാര്‍ വെട്ടിപ്പിടിച്ചെടുത്ത അവരുടെ ജീവിതം സംഭവ ബഹുലങ്ങളായ ആകാംക്ഷകളുടേതായിരുന്നു. അതുവായിച്ച് വായനക്കാരും ത്രസിച്ചു. മാത്യുവിന്റെ വായനക്കാരില്‍ ഒരു വിഭാഗം ഇത്തരം കുടിയേറ്റക്കാരായിരുന്നു.

ഇന്നും പൈങ്കിളികളും കോട്ടയം വാരികകളുമുണ്ട്.

പക്ഷേ അത്തരം വിശേഷണങ്ങളില്ലെന്നുമാത്രം. ചാനലുകളില്‍ വരുന്ന സീരിയലുകളെല്ലാംതന്നെ പൈങ്കിളികളാണ്. ഇത്തരം വിശേഷണങ്ങള്‍ നല്‍കി പരിഹസിച്ചവര്‍ മലയാളത്തിലെ വമ്പന്‍മാരും അവര്‍ക്കിടയിലെ ആധുനികരുമാണ്. പൈങ്കിളികള്‍ തങ്ങളുടെ വായനയിലെ ആദ്യ സ്‌കൂളുകളായിരുന്നുവെന്ന് ഇത്തരക്കാര്‍ രഹസ്യമായും പരസ്യമായും പറഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും പൈങ്കിളി ആശാനായ മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം വാങ്ങുകയുമുണ്ടായി. മാത്യുമറ്റം ഓര്‍മയാകുമ്പോള്‍ ആ പൈങ്കിളിക്കാലം വിടപറയുന്നില്ല. കൂടുതല്‍ ഓമനക്കിളിയായി അതു പഴയ വായനക്കാരില്‍ ചിറകടിച്ചുകൊണ്ടേയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.