Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എല്ലാവരുടെയും ഉന്നമനവും ക്ഷേമവുമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം: ജെ.പി. നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 11:38 am IST
in Kozhikode

നരേന്ദ്രമോദി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി ജെ.പി. നദ്ദ നിര്‍വ്വഹിക്കുന്നു. എം. മെഹബൂബ്, ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, ബന്ദാരു ദത്താത്രേയ, കെ.പി. ശ്രീശന്‍, അഹല്യശങ്കര്‍, വി.വി. രാജന്‍ എന്നിവര്‍ മുന്‍നിരയില്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം എല്ലാ ജനവിഭാഗങ്ങളുടെയും വികസനവും ക്ഷേമവുമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഭരണകാലത്ത് ജനങ്ങളെ ഓരോ വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ച് സമൂഹത്തെ തരം തിരിച്ച് നിര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയുള്ള, വികസനത്തിനു വേണ്ടിയുള്ള ഒരുമിച്ച് വളരാനുള്ള പദ്ധതികളാണ്.

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങു മുതല്‍ ഈ വ്യത്യാസങ്ങള്‍ മനസ്സിലാകും. അയല്‍രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. എല്ലാവരെയും കൂടെ നിര്‍ത്തിക്കൊണ്ടാണ് നമ്മള്‍ ജൈത്രയാത്ര ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനോടു അതേ സ്വരത്തില്‍ സംസാരിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി. രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. ഭാരതം അഴിമതിമുക്തമാണെന്ന് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വെക്കാന്‍ മോദിക്കായി.

ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിലയ്‌ക്കാത്ത വെടിയൊച്ചകളാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായിരുന്നത്. രാജ്യത്തെ പട്ടാളക്കാര്‍ക്ക് തിരിച്ചടിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇത് നേരെ തിരിച്ചായി. ഇന്ത്യന്‍ പട്ടാളത്തിനു നേരെ വെടിയുതിര്‍ത്താല്‍ മറുപടി നല്‍കിയ ശേഷം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ജന്‍ധന്‍യോജന മുതല്‍ മുദ്രാ ബാങ്ക് വരെയുളള പദ്ധതികള്‍ ജനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷിതത്വം ഉറപ്പു വരുത്തുന്നതായിരുന്നു. കോടിക്കണക്കിനാളുകളാണ് ജന്‍ധന്‍ യോജന പദ്ധതി വഴി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തത്.

മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ അതേരീതിയില്‍ നടപ്പാക്കപ്പെടുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല. സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനവും ഭൂമി ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരുന്നും ചികിത്സയും പരിശോധനയുമെല്ലാം സൗജന്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യ ഡയാലിസിസും എപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നല്‍കാനുമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയോട് വേണ്ടത്ര രീതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.