കോഴിക്കോട്: ബേ ലൂര്‍ രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും ജനറല്‍ സെക്രട്ടറി സ്വാമി സുഹിതാനന്ദജി മഹാരാജ് കോഴിക്കോട്ട്. ഇന്ന് രാവിലെ 8 ന് മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്വാമി വിപാപ്മാനന്ദ സ്മാരക ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം സ്വാമി സുഹിതാനന്ദജിമഹാരാജ് നിര്‍വ്വഹിക്കും. 7.45 ന് വേദമന്ത്രാച്ചാരണത്തോടെ സന്യാസിവര്യന്മാരെ വിദ്യാലയത്തിലേക്ക് ആനയിക്കും.
നാളെ കൊയിലാണ്ടി മേലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കുന്ന സത്സംഗത്തില്‍ സ്വാമി സുഹിതാനന്ദ മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തും. ജൂണ്‍ 6 ന് അദ്ദേഹം ബേലൂരിലേക്ക് തിരിക്കും
















