ന്യൂദല്‍ഹി: സമത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള ഏതുവിഷയങ്ങളിലും അമേരിക്കയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ഭാരതം വ്യക്തമാക്കി. അതേസമയം ഒരുതരത്തിലുള്ള വിധിപ്രഖ്യാപനങ്ങളും സ്വീകാര്യമല്ലെന്നും ഭാരത ഉദ്യാഗസ്ഥര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ചില യുഎസ് സെനറ്റര്‍മാര്‍ ശബ്ദമുയര്‍ത്തിയ സാഹചര്യത്തിലാണ് ശാന്തവും ശക്തവുമായ സന്ദേശം ഭാരതം നല്‍കിയത്.
വലിയ രാജ്യമായ ഭാരതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സാമൂഹ്യനീതിയും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ഉണ്ടാവുക സ്വാഭാവികമാണെന്നും ഉന്നതഭാരത ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും ഭാരതത്തിലുണ്ട്.
എല്ലാസമൂഹത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ അമേരിയ്‌ക്കയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ തയ്യാറാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം, എല്ലാ വിഷയങ്ങള്‍ സംബന്ധിച്ചും ഇവിടെ ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും സൗത്ത്,സെന്‍ട്രല്‍ ഏഷ്യാ മേഖലയുടെ അസിസ്റ്റന്റ് സെക്രട്ടറി നിഷാ ദേശായി ബിസ്വാള്‍ പറഞ്ഞു.
















