ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന എംഐ-35 ഹെലികോപ്ടറുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പാക് പ്രതിരോധ ഉത്പാദനമന്ത്രി റാണ തന്‍വീര്‍ ഹുസൈന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് നാല് എംഐ-35 ആക്രമണ ഹെലികോപ്ടറുകള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഇതാദ്യമായാണ് റഷ്യയും പാക്കിസ്ഥാനും ഇത്രയും വലിയൊരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അമേരിക്കയുമായുള്ള ശീതയുദ്ധകാലത്ത് അമേരിക്കന്‍ പക്ഷത്ത് നില്‍ക്കുന്ന പാക്കിസ്ഥാന് ആയുധം നല്‍കുന്നത് റഷ്യ നിരോധിച്ചിരുന്നു. എന്നാല്‍ 2014 മുതല്‍ റഷ്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധം മെച്ചപ്പെട്ട് വരികയായിരുന്നു. ചൈനീസ് സഹായത്തോടെ ജെഎഫഅ-17 വിമാനം സംയുക്തമായി നിര്‍മ്മിക്കുമെന്നും ഹുസൈന്‍ പറഞ്ഞു.
















