ബീജിങ്: ചൈന ചാരപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച യുദ്ധവിമാനം ജെ-20 ഉടനെ എയര്‍ഫോഴ്‌സിന്റെ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ചാരവിമാനം ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെങ്കിലും അത് പൂര്‍ത്തിയാക്കി സൈന്യത്തിന്റെ ഭാഗമാകും. ഇതിന്റെ ചിത്രങ്ങളും ചൈന പത്രങ്ങള്‍ക്ക് നല്‍കി.
ജെ-20 സൈന്യത്തിന്റെ ഭാഗമാകുന്നതോടെ അമേരിയ്‌ക്കയുമായുള്ള സൈനിക ശക്തിയിലെ ചെറിയ വിടവ് മറിക്കടക്കാനാകുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. അമേരിയ്‌ക്കന്‍ വിദേശകാര്യ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് 2011ല്‍ ബീജിങ് സന്ദര്‍ശിക്കുന്ന വേളയില്‍ തന്നെയാണ് ചൈന ഈ ചാരവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നതും യാദൃച്ഛികമായി.
ജെ-20 യുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ചൈന വളരെ വേഗത്തില്‍ത്തന്നെ ലക്ഷ്യത്തിലെത്തിയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയുടെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-22 ചാരവിമാനത്തിന് ചൈനീസ് ചാരവിമാനം പ്രതിയോഗിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരീക്ഷണ ഘട്ടത്തിലുള്ള ജെ-20യും വൈ-20യും അവയുടെ മിഷന്‍ ഏറ്റെടുക്കുവാനായി ഒരുങ്ങിയതായിട്ടാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറെ വര്‍ഷങ്ങളായി ചൈന ആധുനിക ആയുധങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള പരിശ്രമത്തിലായിരുന്നു.
















