കാസര്‍കോട്: അവധിക്കാലത്തിന് വിട നല്കി വിദ്യാലയങ്ഹല് ഇന്ന് തുറയ്ക്കും. ഡിഡിഇയും ആവശ്യത്തിന് പ്രഥാനാധ്യാപകരും ഇല്ലാത്തതോടെ ജില്ലയിലെ വിദ്യാഭ്യാസ മേഖല നാഥനില്ലാ കളരിയായി മാറുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ തസ്തികയില്‍ ഇപ്പോള്‍ ആരുമില്ല. സര്‍ക്കാര്‍ തലത്തില്‍ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവങ്ങള്‍ പൊടിപൊടിക്കുമ്പോഴും പല വിദ്യലയങ്ങളിലും പ്രധാനാധ്യാപകരില്ലാത്തതിനാല്‍ നാഥനില്ലാ കളരിതന്നെയാണ്. പ്രിന്‍സിപ്പല്‍മാരില്ലാതെ അധ്യാപനമാരംഭിക്കാന് പോകുന്നത് 20 ഓളം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളുകളിലാണ്. െ്രെപമറി തലത്തില്‍ മാത്രം 27 സ്കൂളുകളില്‍ പ്രധാന അധ്യാപകരില്ല. 60 ഓളം ഹൈസ്കൂളുകളില്‍ ഹെഡ്മാറ്ററുമില്ല. പ്രമോഷനും സ്ഥലം മാറ്റവും കൃത്യമായി നടക്കാത്തതാണ് വിദ്യഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ ഓരോ വര്‍ഷവും 325 ഓളം അധ്യാപകരെയാണ് സംസ്ഥാനത്ത്് പ്രമോഷന് വഴി പ്രധാനധ്യാപകരായി നിയമിക്കുന്നത്. ഇത് മെയ് മാസം ആദ്യത്തോടെ നടക്കാറാണ് പതിവ്. എന്നാല്‍ മെയ്മാസം തെരഞ്ഞെടുപ്പ് വന്നതിനാല്‍ സ്ഥലം മാറ്റ ലിസ്റ്റ് അനന്തമായി നീളുകയാണ്. ഇതുകാരണം ജില്ലയിലെ വിദ്യാഭ്യാസ മേഖല താളം തെറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.
കാസര്‍കോട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിരമിച്ചതിനാല്‍ ഇപ്പോള്‍ ഡിഡിഇ യുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. കൂടാതെ പ്രമോഷനും സ്ഥലം മാറ്റവും നടക്കാത്തതിനാല്‍ 100 ഓളം സ്കൂളുകളില്‍ പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് ഉടന്‍ നടന്നാല്‍ മാത്രമേ ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വ് കാണാനാകൂ. ഏറെ കുറെ പാഠ പുസ്തകമെത്തിയതൊഴിച്ചാല് അധ്യാപക ക്ഷാമം കാരണം ഈ അധ്യായന വര്‍ഷം കുട്ടികള്‍ക്ക് ദുരിത പഠനമാണ് സമ്മാനിക്കുക. പുതിയ ഡിഡിഇ ചാര്ജ്ജെടുത്താലെ ജില്ലയിലെ അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാനാകൂ. ഇപ്പോള്‍ തന്നെ പല സ്കൂളുകളിലും അധ്യാപക ക്ഷാമമുണ്ട്. വിരമിച്ച അധ്യാപകര്‍ക്ക് പകരമായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോള്‍തന്നെ സ്കൂള്‍ കുട്ടികളുടെ അധ്യാപകരുടെ അനുപാതം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നിലവില്‍ 1.30 പ്രകാരമാണ് പല സ്കൂളുകളിലും അധ്യാപകരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ നിയമ പ്രകാരം 1.45 ആകുന്നതോടെ അധ്യാപക ക്ഷാമം രൂക്ഷമാകും. ഇതുസംബന്ധിച്ച് ഈ വര്‍ഷമെങ്കിലും വ്യക്തമായ ഉത്തരവ് പുറത്തിറക്കണമെന്നാണ് അധ്യാപകര്‍ പറയുന്നത്. ചില സ്കൂളുകളില്‍ 50 കുട്ടികള്‍ക്ക് ഒരധ്യാപകനെന്ന തോതിലും ചില സ്ഥലങ്ങളില്‍ 20 കുട്ടികള്‍ക്ക് ഒരധ്യാപകന് എന്ന നിലയിലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഇനിയും ഒരുപാട് വിദ്യാലയങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഗവണ്മെന്റ് സ്കൂളുകളില്‍ 30 ഓളം സ്ഥലങ്ങളില്‍ മൂത്രപ്പുരകളില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 26 സ്കൂളുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യങ്ങളില്ല. വേനല്‍ മഴലഭിക്കാത്തതിനാല്‍ 25 ശതമാനം സ്കൂളുകളില്‍ കുടിവെള്ളവുമില്ല. ഇതുകാരണം വെള്ളമില്ലാത്ത സ്കൂളുകളില്‍ പഠനം ആരംഭിക്കുന്നത് നീട്ടി വെയ്ക്കണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തിക ഒഴിഞ്ഞ് കിട്ടുന്നത് കാരണം പ്രവേശനോത്സവങ്ങള്‍ ഉള്‍പ്പെടെ ആര് നിയന്ത്രിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് അധ്യാപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: