വടകര: വടകര റെയില്‍വേ കുളത്തിന്റെ ശുചീകരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടത്തിനു വന്‍ ജനപങ്കാളിത്തം. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ കുളം ശുചീകരിക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവൃത്തി പൂര്‍ത്തിയായി. പ്ലാസ്റ്റിക് മാലിന്യങ്ങളും മരക്കഷണങ്ങളും കൊണ്ട് നിറഞ്ഞ കുളത്തില്‍ നിന്ന് എട്ട് ജീപ്പ് ടയറുകളും കണ്ടു കിട്ടി. വന്‍ജന പങ്കാളിത്തം ഉണ്ടായതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ കുളത്തിലെ ശുചീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം പരിസരത്തെ ഓവുചാലുകള്‍ വൃത്തിയാക്കിയിരുന്നു. ഇനി വടകര നഗരസഭാ ചെയ്യാനുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഓവുചാലിന്റെ ഗതി തിരിച്ചുവിട്ട്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് മുറിച്ച്, ഓവുചാല്‍ പണിത് പൊതു ഡ്രെയിനേജിലേക്ക് മലിന ജലം ഒഴുക്കി വിടണം. മൂന്നാം ഘട്ടമെന്ന നിലയില്‍ ആര്‍എംഎസ് ഒഫീസിന്റെ വടക്ക്,തെക്ക് ഭാഗങ്ങളിലെ അഴുക്കുചാല്‍ വൃത്തിയാക്കുകയും കുളം സംരക്ഷിക്കാന്‍ ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്യും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണലില്‍ മോഹനന്‍, പി. ഇസ്മയില്‍, ബവിന്‍ ബാലന്‍, ആര്‍. അര്‍ജുന്‍, എസ്.ആര്‍. റിജേഷ്, എ.ടി.കെ. ഷാജിത്ത്, ഷൗക്കത്ത്അലി എരോത്ത്, രമേശന്‍ ഊരാളുങ്കല്‍, കെ. ഷാജു, എ. പ്രേമകുമാരി, പി.കെ. സതീശന്‍, സി.കെ. സുധീര്‍കുമാര്‍, ടി. ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















