കോഴിക്കോട്: മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് തുറക്കും. സ്‌കൂളിലെത്തുന്നവരെ സ്വീകരിക്കുകന്നതിനായി സ്‌കൂളുകളും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍ നവാഗതരെ സ്വീകരിക്കുന്നതിനായി പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരി കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. ഇന്ന് രാവിലെ ഒമ്പതരയ്‌ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയാവും. വിളംബരജാഥ, ഘോഷയാത്ര, പാഠപുസ്ത കവിതരണം, യൂണിഫോം വിതരണം, ടിടിഐയുടെ പപ്പറ്റ് സിനിമ പാപ്പാത്തിയുടെ സിഡി പ്രകാശനം എന്നിവ പ്രവേശ നോത്സവത്തോ ടനുബന്ധിച്ച് നടക്കും.
പേരാമ്പ്ര: പേരാമ്പ്ര ബിആര്‍സിക്ക് കീഴിലെ പഞ്ചായത്തുകളില്‍ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പേരാമ്പ്ര ബ്ലോക്കതല പ്രവേശനോത്സവം പേരാമ്പ്ര യുപി സ്‌കൂളില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൂത്താളി പഞ്ചായത്ത് പ്രവേശനോത്സവം കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. നൊച്ചാട് പഞ്ചായത്തിലെ പ്രവേശനോത്സവം വെള്ളിയൂര്‍ എയുപി സ് കൂളിലും ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രവേശനോത്സവം ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലും ച ക്കിട്ടപാറ പഞ്ചായത്തില്‍ പിള്ളപ്പെരുവണ്ണ ജിഎല്‍പി സ്‌കൂളിലും ചങ്ങരോത്ത് പഞ്ചായത്തില്‍ വടക്കുമ്പാട് ജിഎല്‍പി സ്‌കൂളിലും നടക്കും.
സൗജന്യ ബാഗ്, കുട ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളും വിതരണം ചെയ്യും. കായണ്ണപഞ്ചായത്തിലും പ്രവേശനോത്സവം നടക്കും.
















