വടകര പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വിജയയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ അഡ്വ. എം. രാജേഷ് കുമാര്‍ ഒ. രാജഗോപാലിനെ ഹാരമണിയിക്കുന്നു
വടകര: ബിജെപിയെ ഈ തവണയും നിയമസഭ കയറ്റില്ല, അവരുടെ സ്ഥാനം സന്ദര്‍ശക ഗാലറിയില്‍ ആയിരിക്കുമെന്ന എ.കെ. ആന്റണിയുടെയും, കോടിയേരിയുടെയും പ്രസ്താവനകള്‍ക്ക് കേരളത്തിലെ വോട്ടര്‍മാര്‍ കൊടുത്ത ചുട്ട മറുപടിയാണ് എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റവും, നേമത്ത് കൈവരിച്ച വിജയവുമെന്ന് നിയുക്ത എംഎല്‍എ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കണൂര്‍ പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതി മന്ധപത്തില്‍ നിന്നാരംഭിച്ച വിജയ യാത്രയ്‌ക്ക് വടകര പുതിയ സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് നിയമസഭയില്‍ പോകണമെന്ന് തീരുമാനിക്കുന്നത് വോട്ടര്‍മാരാണ്. കേരളത്തെ ഭരിച്ചു മുടിച്ച ഇടത് വലത് മുന്നണികളില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു മൂന്നാം ബദലിന്റെ ആവശ്യകത കേരള സമൂഹം മനസ്സിലാക്കിരിക്കുന്നു. കോണ്‍ഗ്രസ് അസ്തമിച്ചു കഴിഞ്ഞു.
ലോകം വലിച്ചെറിഞ്ഞ, ത്രിപുരയില്‍ മാത്രം ഒതുങ്ങിയ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് ഭാരതത്തെ നയിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് കേരള സമൂഹം എന്‍ ഡിഎ സഖ്യത്തെ നെഞ്ചിലേറ്റാന്‍ കാരണം. വരും നാളില്‍ കേരള ജനത ഈ നാടിന്റെ ഭരണം എന്‍ഡിഎ മുന്നണിയുടെ കൈകളില്‍ ഏല്പ്പിക്കുമാന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി അധ്യക്ഷത വഹിച്ചു. അഡ്വ. എം.രാജേഷ് കുമാര്‍ രാജഗോപാലിനെ ഹാരാര്‍പ്പണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, സംസ്ഥാന സെക്രട്ടി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, യുവമോര്‍ച്ചസംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് വി.വി.രാജന്‍, ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം. മോഹനന്‍ മാസ്റ്റര്‍, ടി.കെപ്രഭാകരന്‍, ടി.കെ.പദ്മനാഭന്‍, ,ബാലസോമന്‍,ജയന്‍.വി.കെ, അഖില, പ്രേംജിത്ത്, പി.എം അശോകന്‍, രജനീഷ് ബാബു, പി കെ സിന്ധു, വ്യാസന്‍ പുതിയപുരയില്‍, ശ്യംരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

















