വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ കനത്ത മഴയും വെളളപ്പൊക്കവും. ഇതുവരെ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാളം വാഹനങ്ങള്‍ ഒഴുകിപ്പോയി. ടെക്‌സാസിലും കന്‍സാസിലുമാണ് വെളളപ്പൊക്കം ഏറ്റവും അധികം നാശം വിതച്ചിരിക്കുന്നത്. വെളളപ്പൊക്ക മുന്നറിയിപ്പിനെ തുടര്‍ന്ന് ഹൂസ്റ്റണിന് സമീപമുളള ഒരു ജയിലില്‍ നിന്ന് ആയിരക്കണക്കിന് തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
മരണത്തിലേറെയും വാഷിങ്ടണ്‍ കൗണ്ടിയിലെ ഉള്‍നാടുകളിലും ആസ്റ്റിനിലും ഹൂസ്റ്റണിലും ടെക്‌സാസിലുമാണ് സംഭവിച്ചത്. ചിലര്‍ വാഹനത്തോടൊപ്പം ഒഴുകിപ്പോകുകയായിരുന്നു.
ഹൂസ്റ്റണില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് വുഡ് പൈന്‍സ് സബ്ഡിവിഷനിലെ 750 കുടുംബങ്ങളോട് ഒഴിഞ്ഞ് പോകാന്‍അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. നൂറ് കൊല്ലത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വെളളപ്പൊക്കമാണിതെന്ന് അധികൃതര്‍ പറയുന്നു.
















