മുക്കം: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിക്ക് വധഭീഷണി ഉയര്‍ത്തി മലയോര മേഖലയില്‍ വ്യാപകമാവുന്ന ഒറ്റയക്കലോട്ടറിക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ലോട്ടറി മാഫിയയുടെ കേന്ദ്രമായ മുക്കം ടൗണില്‍ പോലീസ് റെയ്ഡ് നടത്തി.മുക്കം ബസ് സ്റ്റാന്റിലെ വ്യാപാര ഭവന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ലോട്ടറിയിലാണ് കൊടുവള്ളി സി.ഐ എ.പ്രേംജിത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കാരശേരി കുമാരനെല്ലൂര്‍ തട പറമ്പ് സ്വദേശി അബ്ദുല്‍ റസാഖ് (52) ഓമശേരി പാറക്കല്‍ മനു (24) എന്നിവരാണ് പിടിയിലായത്. റെയ്ഡില്‍ കടയില്‍ നിന്ന് 40,730 രൂപയും പിടിച്ചെടുത്തു. ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ സുരേഷ്, ഷിബില്‍ ജോസഫ്, മുക്കം എസ് ഐമാരായ മുഹമ്മദലി, ജോയ്, എ എസ് ഐ സുഗുണന്‍ ,സി പി ഒ സൂരജ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
















