ചവറ: പവര്‍കട്ട് ഇല്ലെന്ന് വൈദ്യുതിമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും അപ്രഖ്യാപിത വൈദ്യുത മുടക്കത്താല്‍ ചവറയില്‍ ജനങ്ങള്‍ വലയുന്നു. നാളുകളായി രാത്രിയും പകലും അമ്പതോളം തവണയാണ് പ്രദേശത്ത് വൈദ്യുതി നിലക്കുന്നത്. ഇടവിട്ട് നിലക്കുന്ന വൈദ്യുതി രണ്ട് മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ പുനസ്ഥാപിക്കുമെങ്കിലും ജനങ്ങളെ ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നു. തടിമില്ലുകള്‍, വര്‍ക് ഷോപ്പുകള്‍, പൊടിപ്പുമില്ലുകള്‍ ഉള്‍പ്പെടെ ചെറുകിട വ്യവസായികളെയാണ് അപ്രഖ്യാപിത വൈദ്യുതമുടക്കം ദുരിതത്തിലാക്കിയിരിക്കുന്നത്. ഇടതടവില്ലാതെ വൈദ്യുതി നിലയ്‌ക്കുന്നതിനാല്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. അധികൃതരോട് വിവരമാരാഞ്ഞാല്‍ തട്ടികയറുന്ന സമീപനമാണെന്ന് പരാതിയുണ്ട്.
അപ്രഖ്യാപിത വൈദ്യുത മുടക്കം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടിയുമായി രംഗത്ത് എത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
















