മൊണാക്കോ: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ നിലവിലെ ചാമ്പ്യന്‍ മെഴ്‌സിഡസിന്റെ ലൂയി ഹാമില്‍ട്ടണിന്റെ തിരിച്ചുവരവ്. മൊണാക്കൊ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ്‍ ജേതാവായി. ഈ സീസണിലെ ആദ്യ ജയം ഹാമില്‍ട്ടണിന്. ഒരു മണിക്കൂര്‍ 59 മിനിറ്റ് 29.133 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി.
പോള്‍പൊസിഷനില്‍ മത്സരം ആരംഭിച്ച റെഡ് ബുള്ളിന്റെ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ ഡാനിയല്‍ റിക്കിയാര്‍ഡോയ്‌ക്ക് രണ്ടാം സ്ഥാനം. ഫോഴ്‌സ് ഇന്ത്യയുടെ മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസിന് മൂന്നാം സ്ഥാനം. ഈ സീസണില്‍ ആദ്യമായാണ് ഫോഴ്‌സ് ഇന്ത്യ പോഡിയം ഫിനിഷ് ചെയ്യുന്നത്. ഈ സീസണില്‍ മുന്‍പില്‍ നില്‍ക്കുന്ന മെഴ്‌സിഡസിന്റെ നിക്കോ റോസ്‌ബെര്‍ഗ് ഏഴാം സ്ഥാനത്ത്.
















