പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ലിയാന്‍ഡര്‍ പേസും പോളണ്ടിന്റെ മാഴ്‌സിന്‍ മറ്റ്‌കോവ്‌സ്‌കിയും ചേര്‍ന്ന കൂട്ടുകെട്ട് നാലാം സീഡ് ബ്രിട്ടന്റെ ജാമി മുറെ – ബ്രസീലിന്റെ ബ്രൂണോ സുവാരസ് സഖ്യത്തെ കീഴടക്കി, സ്‌കോര്‍: 7-6, 7-6. പതിനാറാം സീഡാണ് പേസ് സഖ്യം.
മറ്റൊരു മത്സരത്തില്‍ ആറാം സീഡ് രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യം യുഎസിന്റെ ബ്രയാന്‍ ബേക്കര്‍-ന്യൂസിലന്‍ഡിന്റെ മാര്‍ക്കസ് ഡാനിയെല്‍ ജോഡിയെ കീഴടക്കി, സ്‌കോര്‍: 6-2, 6-7, 6-1. വനിതാ സിംഗിള്‍സില്‍ നാലാം സീഡ് സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുരസ ക്വാര്‍ട്ടറില്‍.
13ാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയെ തുടര്‍ച്ചയായ സെറ്റില്‍ മറികടന്നു മുഗുരസ, സ്‌കോര്‍: 6-3, 6-4. പുരുഷന്മാരില്‍ നിലവിലെ ജേതാവ് സ്റ്റാനിസ്ലസ് വാവ്‌റിങ്ക ക്വാര്‍ട്ടറില്‍ 22ാം സീഡ് വിക്റ്റര്‍ ട്രോയ്‌സിക്കിയെ തോല്‍പ്പിച്ചു, സ്‌കോര്‍: 7-6, 6-7, 6-3, 6-2.അതേസമയം, പുരുഷന്മാരിലെ എട്ടാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിന് തോല്‍വി. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസ് വിനോലസ് കനേഡിയന്‍ താരത്തെ കീഴടക്കി, സ്‌കോര്‍: 6-2, 6-4, 6-4.
















