Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഡ്രിഡിന്റെ റയല്‍, യൂറോപ്പിന്റെയും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 10:17 pm IST
inSports

മിലാന്‍: കാല്‍പ്പന്തുകളിയിലെ പ്രതാപികളാണെന്ന് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി തെളിയിച്ചു. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ചക്രവര്‍ത്തിപട്ടം പതിനൊന്നാം തവണയും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ (5-3) കീഴടക്കി റയല്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 2013-14 സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമായി മത്സരം.

മൂന്നു വട്ടം ഫൈനലിലെത്തിയിട്ടും ട്രോഫിയില്ലാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശ അത്‌ലറ്റികോ മാഡ്രിഡിന്. കളിക്കാരനായും സഹപരിശീലകനായും പരിശീലകനായും കിരീടം നേടിയെന്ന അപൂര്‍വ ബഹുമതിയും മത്സരത്തിലൂടെ റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ സ്വന്തമാക്കി. ഷൂട്ടൗട്ടില്‍ റയല്‍ താരങ്ങള്‍ നൂറു ശതമാനം കൃത്യത പാലിച്ചപ്പോള്‍ അത്‌ലറ്റികോയുടെ യുവാന്‍ഫ്രാന് പിഴച്ചു.

മിലാനിലെ സാന്‍ സിറോയില്‍ തിങ്ങിനിറഞ്ഞ ആരാധകരെ തൃപ്തിപ്പെടുത്തി മാഡ്രിഡിന്റെ പോരാട്ടം. ആക്രമണോത്സുക ഗെയിം കാഴ്ചവച്ച റയലിനെ തുടക്കത്തില്‍ പ്രതിരോധാത്മകമായി നേരിട്ടു അത്‌ലറ്റികോ. 15ാം മിനിറ്റില്‍ നായകന്‍ സെര്‍ജിയോ റാമോസിലൂടെ റയല്‍ മുന്നില്‍. ഗരത് ബെയ്ല്‍ ബോക്‌സിലേക്കു നല്‍കിയ പന്ത് അത്‌ലറ്റികോ ഗോളി ഒബ്ലെയ്‌ക്കിന്റെ കാലില്‍നിന്ന് റാഞ്ചി വലയില്‍ നിക്ഷേപിച്ചു റാമോസ്. ആദ്യപകുതി റയലിന്റെ മുന്‍തൂക്കത്തില്‍ അവസാനിച്ചു. ഇടവേള കഴിഞ്ഞ് മൂന്നാം മിനിറ്റില്‍ ഒപ്പമെത്താനുള്ള അവസരം അന്റോണിയോ ഗ്രീസ്മന്‍ തുലച്ചു.

പെപ്പെ ബോക്‌സില്‍ വീഴ്‌ത്തിയതിനു ലഭിച്ച സ്‌പോട്ട് കിക്ക് ഗ്രീസ്മന്‍ ബാറിലടിച്ച് നഷ്ടപ്പെടുത്തി. 79ാം മിനിറ്റില്‍ അത്‌ലറ്റികോ ആരാധകര്‍ കാത്തിരുന്ന നിമിഷം. യുവാന്‍ഫ്രാന്‍ എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് നല്‍കിയ പാസ് യാന്നിക്ക് കറാസ്‌കോ വലയില്‍ നിക്ഷേപിച്ചു. തുടര്‍ന്നും അധിക സമയത്തും ഗോളൊഴിഞ്ഞപ്പോള്‍ മത്സരം ഷൂട്ടൗട്ടെന്ന അനിവാര്യതയിലേക്ക്.

അത്‌ലറ്റികോയ്‌ക്കായി ഗ്രീസ്മന്‍, ഗാബി, സൗള്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, യുവാന്‍ഫ്രാന് പിഴച്ചു. റയലിനായി ലൂക്കാസ് വാസ്‌ക്വെസ്, മാഴ്‌സലോ, ഗരത് ബെയ്ല്‍, സെര്‍ജിയോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നിവര്‍ ലക്ഷ്യം കണ്ടു.

അവസാന കിക്കെടുത്ത ക്രിസ്റ്റ്യാനൊയുടെ ഷോട്ട് വലയില്‍ കയറുമ്പോള്‍ മൈതാനത്ത് റയല്‍ താരങ്ങളും ഗ്യാലറിയില്‍ ആരാധകരും ആനന്ദനൃത്തം ചവിട്ടി. അത്‌ലറ്റികോയ്‌ക്ക് അഞ്ചാം കിക്ക് എടുക്കേണ്ടിയും വന്നില്ല.

മത്സരഫലം ഡീഗോ സിമിയോണിക്ക് വീണ്ടും നിരാശ സമ്മാനിച്ചു. രണ്ടു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടത് ഇത്തവണ കൈപ്പിടിയിലൊതുക്കാമെന്ന മോഹം പൊലിഞ്ഞു. സ്പാനിഷ് ലീഗിലും തുടക്കത്തില്‍ മുന്‍പിലുണ്ടായിരുന്ന ടീമിന് അവസാന നിമിഷം കാലിടറി മൂന്നാം സ്ഥാനമേ ലഭിച്ചുള്ളു. നിര്‍ണായക നിമിഷങ്ങളില്‍ പതറുന്ന സ്വഭാവം സാന്‍ സിറോയിലും അത്‌ലറ്റികോയെ കരയിപ്പിച്ചു.

പരമ്പരാഗതമായ 4-3-3 ശൈലിയിലാണ് സിദാാന്‍ റയലിനെ അണിനിരത്തിയത്. ബെയ്ല്‍, ക്രിസ്റ്റ്യാനൊ, ബെന്‍സമ എന്നിവര്‍ മുന്നേറ്റത്തിലും മാഴ്‌സലൊ, കാസിമറോ, ക്രൂസ് എന്നിവര്‍ മധ്യനിരയിലും കളിച്ചു. കര്‍വജാല്‍, പെപ്പെ, റാമോസ്, മാഴ്‌സലോ എന്നിവര്‍ പ്രതിരോധത്തില്‍. വല കാക്കാന്‍ കെയ്‌ലര്‍ നവാസും. നാച്ചോ, ജയിംസ്, കികൊ, കാസില്ല, വാസ്‌ക്വെസ്, റോഡ്രിഗസ്, ഇസ്‌കോ, ഡാനിലോ എന്നിവര്‍ സബ്‌സ്റ്റിറ്റിയൂട്ട്. 4-4-2 ശൈലിയില്‍ സിമിയോണിയുടെ വിന്യാസം. ഗ്രീസ്മന്നും ടോറസും മുന്നേറ്റത്തില്‍. സൗള്‍, ഗാബി, അഗസ്‌റ്റോ, കോക്കെ എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നപ്പോള്‍, യുവാന്‍ഫ്രാന്‍, സാവിക്, ഗോഡിന്‍, ലൂയിസ് എന്നിവര്‍ പ്രതിരോധത്തില്‍. മോയ, തിയാഗോ, ഹെര്‍ണാണ്ടസ്, കറസ്‌കോ, പാര്‍ടി, ഗിമെനസ് എന്നിവര്‍ പകരക്കാരുടെ പട്ടികയില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.