ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. ഏഴാമനായിറങ്ങിയ മോയീന്‍ അലിയുടെ സെഞ്ചുറി (155 നോട്ടൗട്ട്) മികവില്‍ ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു ഇംഗ്ലണ്ട്. 207 പന്തില്‍ 17 ഫോറും രണ്ടു സിക്സറും നേടി അലി.
അലക്സ് ഹെയ്ല്‍സ് (83), ജോ റൂട്ട് (80), ജോണി ബെയര്‍സ്റ്റൗ (48), ക്രിസ് വോക്സ് (39), ജയിംസ് വിന്‍സി (35) എന്നിവരും സംഭാവന നല്കി. നുവാന്‍ പ്രദീപ് നാലു വിക്കറ്റെടുത്തു. സുരംഗ ലക്മല്‍, മിലിന്ദ സിരിവര്‍ധനെ എന്നിവര്‍ക്ക് രണ്ടു വീതവും രംഗന ഹെറാത്തിന് ഒന്നും വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: