കണിയാമ്പറ്റ : സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ കഥയുടെ വര്‍ത്തമാനം എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കഥാകൃത്ത് അര്‍ഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എ.ഇ.ജയരാജന് അധ്യക്ഷത വഹിച്ചു. ദാമോദരന്‍ ചീക്കല്ലൂര്‍, എം. ദേവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്തുകാരന് കുഞ്ഞിക്കണ്ണന് വാണിമേല്‍ ഡോ.കെ രമേശന് ഷാജി പുല്‍പ്പള്ളി, ബാലന് വേങ്ങര, കെ.എസ് പ്രേമന്, ജെ.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നയിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രതിമാസ കഥാവേളയുടെ ഭാഗമായാണ് ശില്പശാല നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: