സ്വന്തം ലേഖകന്‍
മുക്കം: വെള്ളിയാഴ്‌ച്ച ഉച്ചക്ക് ഒരു മണിയോടെ സംസ്ഥാന പാതയില്‍ മുക്കം ബസ് സ്റ്റാന്റ് ബൈപ്പാസ് ജംഗ്ഷനില്‍ നടന്ന അപകടത്തിന് കാരണമായത് ടിപ്പറിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും . അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് ശരിയായ ദിശയില്‍ വാഹനം ഓടിച്ചു പോവുകയായിരുന്ന ഷിജിയെ അതേ ദിശയില്‍ നിന്ന് അമിതവേഗതയില്‍ സകല ട്രാഫിക് നിയമങ്ങളും തെറ്റിച്ച് റോഡിന്റെ സെന്റര്‍ലൈനും കടന്ന് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ടിപ്പര്‍ തട്ടിയത്.
ടിപ്പറിന്റെ അമിത വേഗത കണ്ട് എതിര്‍ ദിശയില്‍ നിന്നു വരുന്ന ഒരു കാര്‍ നിയന്ത്രണം വിടുന്നതും സിസിടിവി ക്യാമറയില്‍ വ്യക്തമായി കാണാം. ഈ സമയത്ത് കാറിന് മുന്നില്‍ മറ്റു വാഹനങ്ങ ളില്ലാത്തത് മറ്റൊരു അപകടം ഒഴിവാ ക്കുകയായിരുന്നു. ടിപ്പര്‍ ലോറി തട്ടിയ ഉടനെ സ്‌കൂട്ടറില്‍ നിന്ന് സ്‌കൂട്ടര്‍ഓടിച്ചിരുന്ന ഷിജിതെറിച്ച് വീഴുകയും പിറകിലിരുന്ന മകന്‍ പ്രണവ് ടിപ്പറിനടിയിലേക്ക് വീഴുകയുമായിരുന്നു വെന്ന് ഒരു സഹകരണ സ്ഥാപനം സ്ഥാപിച്ചസിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീണ പ്രണവിന്റെ തലക്ക് മുകളിലൂടെ ടിപ്പര്‍ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങിയതാണ് മരണത്തിന് കാരണമായത്. ടിപ്പര്‍ കയറി ഇറങ്ങിയതോടെ തല പൊട്ടി റോഡില്‍ ചിതറി.
ഉടന്‍ തന്നെ മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വെളളം പമ്പ് ചെയ്ത് റോഡിലെ രക്തം കഴുകി കളയുകയായിരുന്നു.
ഈ ഒരു അപകടത്തോടെ പ്രഹ്‌ളാദനും ഷിജിക്കും നഷ്ടമായത് തങ്ങളുടെ ഏക ആണ്‍തരിയെയാണ്.
















